മൊഗാദിഷു: ചാവേര്‍ ആക്രമണത്തില്‍ മൂന്ന് സൈനികര്‍ കൊല്ലപ്പെട്ടു. മൊഗാദിഷുവില്‍ സര്‍ക്കാര്‍ ഓഫീസിനു നേരെയാണ് കാര്‍ ബോംബ് അക്രമണം ഉണ്ടായത്. സ്ഫോടനത്തില്‍ 14 പേര്‍ക്ക് പരിക്കേറ്റു.
സര്‍ക്കാര്‍ ഓഫീസ് വളപ്പിലേക്ക് സ്ഫോടക വസ്തുക്കള്‍ നിറച്ച കാര്‍ പ്രവേശിക്കുന്നത് തടയാന്‍ ശ്രമിച്ച സൈനികരാണ് കൊല്ലപ്പെട്ടത്. ഹൗല്വാദാഗ് ജില്ലയിലായിരുന്നു സംഭവം നടന്നത്. സ്ഫോടനം ഉണ്ടായതിനെ തുടര്‍ന്ന് സമീപത്തെ വീടുകള്‍ക്കും മോസ്ക്കിനും കേടുപാടുകള്‍ സംഭവിച്ചു. അതേസമയം ആക്രമണത്തിന്റെ ഉത്തരവാദിത്വം ഭീകരസംഘടനയായ അല്‍ഷബാബ് ഏറ്റെടുത്തു.
Post Your Comments