ചെന്നൈ: കാമുകനോടൊപ്പം ജീവിക്കുന്നതിനായി സ്വന്തം മക്കളെ യുവതി വിഷം ചേര്‍ത്ത ഭക്ഷണം നല്കി കൊലപ്പെടുത്തി. ഭര്‍ത്താവിനെയും വിഷം കൊടുത്ത് കൊല്ലാന്‍ ശ്രമിച്ചെങ്കിലും ഭാഗ്യം കൊണ്ട് മാത്രം രക്ഷപ്പെടുകയായിരുന്നു. ചെന്നൈയിലെ കുണ്ടൂരിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്.
അഭിരാമണി (25) ആണ് കുട്ടികളെ വിഷം കൊടുത്ത് കുട്ടികളെ കൊലപ്പെടുത്തിയത്. വീടിന് സമീപത്തെ ബിരിയാണി കടയില്‍ ജോലി ചെയ്യുന്ന സുന്ദരം എന്ന യുവാവുമായ യുവതി അടുപ്പത്തിലായിരുന്നു. ഇയാളോടൊപ്പം ജീവിക്കുന്നതിന് ഭര്‍ത്താവും മക്കളും തടസമാകുമെന്ന് കണ്ടാണ് യുവതി അരുകൊല ചെയ്തത്.
Post Your Comments