Latest NewsKerala

ബൈക്കിന്റെ പിൻസീറ്റിലിരുന്ന നായ റോഡിലേക്ക് ചാടി; കെഎസ്‌ആര്‍ടിസി ബസ് അപകടത്തില്‍പ്പെട്ടു

കൊല്ലം: യുവാവിനൊപ്പം ബൈക്കിന്റെ പിൻസീറ്റിലിരുന്ന നായ റോഡിലേക്ക് ചാടിയതിനെ തുടർന്ന് കെഎസ്‌ആര്‍ടിസി ബസ് അപകടത്തില്‍പ്പെട്ടു. കൊല്ലം ആഞ്ചാലുംമൂടിന് സമീപം കടവൂര്‍ ജംഗ്ഷനു സമീപം രാവിലെ എട്ടരയോടെയാണ് സംഭവം. നിയന്ത്രണം വിട്ട ബസ് കടയിലിടിച്ച്‌ കടയുടമയ്ക്ക് പരിക്കേറ്റു. നായ ബൈക്കില്‍ നിന്ന് ചാടിയതിനെതുടര്‍ന്ന് ബൈക്ക് മറിഞ്ഞു. പിന്നാലെ വന്ന ബസ് ഇതുകണ്ട് പെട്ടെന്നു വെട്ടിതിരിച്ചെങ്കിലും സമിപത്തുള്ള കടയില്‍ ഇടിക്കുകയായിരുന്നു.

Read also: ബസുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടം; നിരവധിപേര്‍ക്ക്‌ പരിക്ക്‌; ഡ്രൈവർമാരുടെ നില ഗുരുതരം

പെരുമണ്ണില്‍ നിന്ന് കൊല്ലത്തേക്കു പോയ ബസാണ് അപകടത്തില്‍പെട്ടത്. ബസ് ഇടിച്ചു കയറിയതിനെ തുടര്‍ന്ന് കട ഭാഗികമായി തകര്‍ന്നു. അപകടത്തിന് കാരണമായ ബൈക്ക് പോലീസ് പിടിച്ചെടുത്തിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button