Latest NewsIndia

ഇന്ത്യയിലെ ആദ്യ ചാണകമുക്ത നഗര പദ്ധതിയുമായി ഈ സംസ്ഥാനം

കന്നുകാലിഉടമസ്ഥര്‍ ചാണകം ശേഖരിക്കുന്ന കമ്പനികള്‍ക്ക് പ്രതിമാസം ഫീസും നല്‍കണം

ജംഷേദ്പുര്‍: നഗരങ്ങള്‍ ശുചീകരിയ്ക്കാന്‍ പ്രത്യേക പദ്ധതിയുമായി ജാര്‍ഖണ്ഡ് സര്‍ക്കാര്‍. ഇതിലൂടെ ജംഷേദ്പുരിനെ രാജ്യത്തെ ആദ്യ ചാണകമുക്ത നഗരമാകാനൊരുങ്ങുകയാണ് സര്‍ക്കാര്‍. നഗരങ്ങളില്‍ അലഞ്ഞുതിരിയുന്ന പശുക്കളുടെ ചാണകം നഗരത്തെ വൃത്തിയില്ലാതാക്കുന്നതിനോടൊപ്പം നിരവധി ആരോഗ്യ പ്രശ്‌നങ്ങളാണ് സൃഷ്ടിക്കുന്നത്. ഇത് മനസ്സിലാക്കിയതോടെയാണ് നഗരങ്ങളില്‍ നിന്ന് ചാണകം നീക്കം ചെയ്യാനുള്ള ശ്രമങ്ങള്‍ ഉദ്യോസ്ഥര്‍ തുടങ്ങിയത്. ഇതിനായി ജംഷേദ്പുര്‍ നോട്ടിഫൈഡ് ഏരിയ കമ്മിറ്റി (ജെ.എന്‍.എ.സി.) അടുത്തിടെ പദ്ധതിക്കായുള്ള ടെന്‍ഡര്‍ ക്ഷണിച്ചിരുന്നു. തുടര്‍ന്ന് വെള്ളിയാഴ്ച നടന്ന ലേലത്തില്‍ രണ്ടു കമ്പനികള്‍ കരാര്‍ സ്വന്തമാക്കി. ഇത്തരമൊരു പദ്ധതി ഇന്ത്യയിലാദ്യമാണെന്ന് ജെ.എന്‍.എ.സി.യുടെ സ്പെഷ്യല്‍ ഓഫീസര്‍ സഞ്ജയ് കുമാര്‍ പാണ്ഡെ അവകാശപ്പെട്ടു.

350ലേറെ തൊഴുത്തുകളാണ് ജംഷേദ്പൂരിലുള്ളത്. എന്നാല്‍ ഇതിലധികവും നിയമവിരുദ്ധമായാണ് പ്രവര്‍ത്തിക്കുന്നത്. മാലിന്യം നീക്കം ചെയ്യാനുള്ള സൗകര്യങ്ങളും ഇവിടെയില്ല. നഗരത്തിന്റെ വിവിധ ഇടങ്ങളില്‍ ചാണകം കിടക്കുന്നതിനെതിരെ നിരവധി പരാതികളാണ് കന്നുകാലി ഉടമകള്‍ക്കുമെതിരേ നാട്ടുകാര്‍ ഉന്നയിക്കുന്നത്. ഇതിനു പരിഹാരമായാണ് പുതിയ പദ്ധതി സര്‍ക്കാര്‍ ആവിഷ്‌കരിച്ചിട്ടുള്ളത്.

ALSO READ:യുവാവിനെ മരത്തില്‍ കെട്ടിയിട്ട് കൈകള്‍ വെട്ടിമാറ്റി; ആക്രമണത്തിന് കാരണം പശുവിനെ ചൊല്ലിയുള്ള തര്‍ക്കം

കരാര്‍ ഏറ്റെടുത്ത കമ്പനികള്‍ ദിവസേന ചാണകം ശേഖരിച്ച് നീക്കം ചെയ്യും. നഗരത്തില്‍ പ്രവര്‍ത്തിക്കുന്ന ഗോശാലകളുടെയും കന്നുകാലികളുടെയും എണ്ണം, ദിവസം ശേഖരിക്കേണ്ട ചാണകത്തിന്റെ അളവ് എന്നിവയെക്കുറിച്ചു സര്‍വേ നടത്താന്‍ കമ്പനികളോട് സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കന്നുകാലിഉടമസ്ഥര്‍ ചാണകം ശേഖരിക്കുന്ന കമ്പനികള്‍ക്ക് പ്രതിമാസം ഫീസും നല്‍കണം. ഇവര്‍ക്കിത് വില്‍ക്കുകയോ കമ്പോസ്റ്റ് നിര്‍മ്മാണത്തിനോ ഉപയോഗിക്കാം. ഈ മാസം 15-മുതല്‍ പദ്ധതി ആരംഭിക്കുമെന്ന് പാണ്ഡെ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button