കോട്ടയം: കന്യാസ്ത്രീയുടെ പീഡനപരാതിയില്‍ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ അറസ്റ്റ് വീണ്ടും വൈകും. പീഡനവുമായി ബന്ധപ്പെട്ട് ബിഷപ്പിനെ ചോദ്യം ചെയ്യലിന് വിധേയമാക്കും. അറസ്റ്റുമായി ബന്ധപ്പെട്ട് വൈക്കം ഡിവൈഎസ്പി കോട്ടയം എസ്പിയുമായി ഞായറാഴ്ച രാത്രിയില്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. നടത്തി. ബിഷപ്പിനെ വീണ്ടും ചോദ്യം ചെയ്യണമെന്ന് എസ്പിയെ അറിയിച്ചു.
അതിനിടെ കന്യാസ്ത്രീ നല്കിയ പീഡന കേസുമായി ബന്ധപ്പെട്ട് വീണ്ടും ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് നോട്ടീസ് നല്‍കും. ഒരാഴ്ചയ്ക്കുള്ളില്‍ പ്രത്യേക അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകണമെന്നായിരിക്കും നോട്ടീസില്‍ ആവശ്യപ്പെടുക. ഉടന്‍ തന്നെ പഞ്ചാബ് പൊലീസ് മുഖാന്തരം ബിഷപ്പിന് നോട്ടീസ് നല്‍കും.
Read Also : ജലന്ധര്‍ ബിഷപ്പ് പീഡനം : കേസില്‍ ട്വിസ്റ്റ് : കന്യാസ്ത്രീയ്ക്ക് മറ്റൊരു യുവാവുമായി അവിഹിതബന്ധമെന്ന് ആരോപണം
ജലന്ധര്‍ ബിഷപ്പിനെതിരെ ശക്തമായ തെളിവുകള്‍ ശേഖരിച്ചു കഴിഞ്ഞിട്ടും അറസ്റ്റ് വേണ്ടെന്ന് പൊലീസിലെ ഉന്നതര്‍ അന്വേഷണസംഘത്തെ സമ്മര്‍ദ്ദം ചെലുത്തുകയാണ്. എന്നാല്‍ കന്യാസ്ത്രീ മൊഴിയില്‍ ഉറച്ചു തന്നെ നില്‍ക്കുകയാണ്. ബിഷപ്പിനെ അറസ്റ്റ് ചെയ്യണമെന്ന ഉറച്ച നിലപാടിലാണ് അന്വേഷണസംഘം. അന്തിമ റിപ്പോര്‍ട്ട് പത്തിന് സമര്‍പ്പിക്കും. അറസ്റ്റിന് അനുമതിയില്ലെങ്കില്‍ അന്വേഷണച്ചുമതല ഒഴിയാനും ആലോചനയുണ്ട്.
Post Your Comments