KeralaLatest News

പ്രളയം: വിവരശേഖരണത്തിന് മൊബൈല്‍ ആപ്ലിക്കേഷനുമായി ഐടി മിഷന്‍

ഇതിലൂടെ എസ്.എം.എസ്., ഇ-മെയില്‍, ട്വിറ്റര്‍, വെബ്സൈറ്റ് വഴിയുള്ള വിവരശേഖരണം സാധ്യമാകും എന്നതാണ് മറ്റൊരു പ്രത്യേകത

കൊച്ചി: പ്രളയാനന്തര വിവരശേഖരണത്തിനായി മൊബൈല്‍ ആപ്ലിക്കേഷനുമായി ഐ.ടി മിഷന്‍. ഉദ്യോഗസ്ഥര്‍ക്ക് പ്രളയാനന്തരമുള്ള കണക്കെടുപ്പുകള്‍ എളുപ്പമായി നടത്തുന്നതിനു വേണ്ടിയാണ് ആപ്പ് രൂപകല്‍പ്പന ചെയ്യുന്നത്. 2010ലെ ഹെയ്തി ഭൂകമ്പകാലത്ത് വിജയകരമായി ഉപയോഗിച്ച  ഉഷാഹിതി പ്ലാറ്റ്‌ഫോമാണ് ഇതിനായി ഉപയോഗിക്കുക.

ആര്‍ക്കു വേണമെങ്കിലും സോഴ്സ് കോഡ് ഡൗണ്‍ലോഡ് ചെയ്ത് സ്വന്തം ആപ്പ് നിര്‍മ്മിക്കാമെന്ന പ്രത്യേകതയാണ് ഓപ്പണ്‍ സോഴ്സ് സോഫ്റ്റ്വെയറായ ഉഷാഹിതിക്കുള്ളത്. ഇത് ഉപയോഗപ്പെടുത്തി കേരളത്തിനാവശ്യമായ രീതിയില്‍ ആപ്പ് തയ്യാറാക്കാന്‍ ഒരുങ്ങുകയാണ് ഐ.ടി മിഷന്‍. ഇതിലൂടെ എസ്.എം.എസ്., ഇ-മെയില്‍, ട്വിറ്റര്‍, വെബ്സൈറ്റ് വഴിയുള്ള വിവരശേഖരണം സാധ്യമാകും എന്നതാണ് മറ്റൊരു പ്രത്യേകത. ഏറ്റവും എളുപ്പത്തിലും കൃത്യമായും സമയനഷ്ടമില്ലാതെയും ഇതിലൂടെ വിവരങ്ങള്‍ ശേഖരിച്ച് ക്രോഡീകരിക്കാനാകും. ഡിജിറ്റലായി വിവരങ്ങള്‍ ശേഖരിക്കാനുള്ള നിലവിലെ ബുദ്ധിമുട്ടുകള്‍ പരമാവധി ഒഴിവാക്കിയാവും ആപ്പ് തയ്യാറാക്കുക.

ഇന്റര്‍നെറ്റ് കണക്ഷന്‍ ഇല്ലാതെ ഓഫ് ലൈനായി മൊബൈല്‍ ഫോണിന്റെ ലൊക്കേഷന്‍ ഉപയോഗിച്ചും ഉഷാഹിതി വഴി വിവരങ്ങള്‍ ശേഖരിക്കാനാകും. 2008-ല്‍ കെനിയയിലെ തിരഞ്ഞെടുപ്പിന് പിന്നാലെയുണ്ടായ അക്രമങ്ങളെത്തുടര്‍ന്നാണ് ഇത്തരത്തിലൊരു സംവിധാനം നിലവല്‍വന്നത്. തുടര്‍ന്ന് ഓസ്‌ട്രേലിയ, പലസ്തീന്‍, സിറിയ, ചിലി തുടങ്ങിയ രാജ്യങ്ങളിലും ദുരന്ത നിവാരണത്തിനായി ഇത് ഉപയോഗിച്ചിട്ടുണ്ട്. കൂടാതെ ചെന്നൈ പ്രളയത്തില്‍ തെരുവുകളുടെ മാപ്പ് തയ്യാറാക്കാനും ഇത് ഉപയോഗപ്പെടുത്തിയിരുന്നു.

ALSO READ:സ്ത്രീ സുരക്ഷയ്ക്കായി 16കാരി വികസിപ്പിച്ച മൊബൈല്‍ ആപ്ലിക്കേഷനെ കുറിച്ചറിയാം

shortlink

Related Articles

Post Your Comments

Related Articles


Back to top button