രാജ്യത്ത് പെണ്‍കുട്ടികള്‍ക്ക് നേരെയുള്ള അതിക്രമം കൂടി വരികയാണ്. നിയമം എത്രയൊക്കെ ശക്തമാണെന്ന് പറഞ്ഞാലും പെണ്‍കുട്ടികള്‍ക്ക് രാത്രി നടത്തം ഇപ്പോഴും പേടി സ്വപ്‌നമാണ്. രാത്രിയില്‍ പേടിയില്ലാതെ സഞ്ചരിക്കാനായി മേധയെന്ന പതിനാറുകാരി ാെരു മൊബൈല് ആപ്ലിക്കേഷന്‍ തന്നെ വികസിപ്പിച്ചെടുത്തിരിക്കുകയാണ്.
സേഫ് ട്രാവല്‍ എന്ന ആപ്ലിക്കേഷനാണ് വിര്‍ജീനിയയിലെ ഹെണ്‍ഡണ്‍ സ്വദേശി മേധ വികസിപ്പിച്ചെടുത്തത്. നിശ്ചിത സമയത്തിനുള്ളില്‍ ലക്ഷ്യ സ്ഥാനത്തെത്താന്‍ സാധിച്ചില്ലെങ്കില്‍ നേരത്തെ സെറ്റ് ചെയ്തു വെച്ച നമ്പറിലേക്ക് വിവരം അറിയിച്ച് സന്ദേശം അയക്കുകയാണ് ഈ ആപ്ലിക്കേഷന്‍ ചെയ്യുക. ഐഫോണില്‍ മാത്രമാണ് നിലവില്‍ ഈ ആപ്പ് പ്രവര്‍ത്തിക്കുക.
പൊതുവെ മേധ ക്ലാസ് കഴിഞ്ഞ് വീട്ടിലെത്തുമ്പോള്‍ ഇരുട്ടാകും. സ്‌കൂള്‍ ബസിറങ്ങിയാല്‍ 20 മിനിറ്റ് നടക്കണം മേധക്ക് വീട്ടിലെത്താന്‍. ഇരുട്ടിനെ പേടി അമ്മയോട് പറഞ്ഞപ്പോള്‍ എപ്പോഴും ഫോണില്‍ കളിച്ചുകൊണ്ടിരിക്കുന്ന മേധയോട് അമ്മ പറഞ്ഞത് പേടിയുണ്ടെങ്കില്‍ നീ ഒരു മൊബൈല്‍ ആപ്പ് നിര്‍മ്മിക്ക് എന്നായിരുന്നു. ഇതാണ് മേധയെ ആപ്ലിക്കേഷന്‍ വികസിപ്പിക്കുന്നതിലേക്ക് നയിച്ചത്.
ഫേസ്‌ബുക്കില്‍ തെറ്റായ പ്രചരണം നടത്തുന്നവരെ കണ്ടെത്താന്‍ പോലീസിനെ സഹായിക്കുന്ന അല്‍ഗരിതം ആപ്പ് നിര്‍മ്മിക്കാനുള്ള നീക്കതിലാണ് മേധ.
Post Your Comments