Latest NewsLife Style

സ്വപ്‌നങ്ങള്‍ നിശബ്ദമായി നമ്മോട് പറയുന്നതെന്ത് !! ഡ്രീംഡോക്ടര്‍ വിശദീകരിക്കും (വിഡീയോ കാണാം)

ഡ്രീം ഡോക്ടര്‍'- ഈ പദം നല്‍കിയിരിക്കുന്നത് മാര്‍ട്ടീന കോഷിയാ എന്ന ആസ്‌ട്രേലിയന്‍ വനിതക്കാണ്

സ്വപ്‌നങ്ങള്‍ നമ്മുടെ ഉറക്കത്തിലെന്നും ഒരു വിരുന്നുകാരനെപ്പോലെയാണല്ലേ !! ആ വിരുന്നുകാരന്‍ ചിലപ്പോള്‍ ശുഭകരമായ കാര്യങ്ങള്‍ നിറച്ച് നമ്മളെ താരാട്ടുപാടിയുറക്കും ചിലപ്പോള്‍ നീണ്ട നിദ്രയില്‍ നിന്ന് നമ്മളെ പേടിപ്പിച്ചുണര്‍ത്തി യാഥാര്‍ത്ഥ ജീവിതത്തിലെ വേദനകളിലേയ്ക്ക് വീണ്ടും തള്ളിയിടും.അങ്ങനെ സ്വപ്‌നങ്ങള്‍ എന്നും നമ്മള്‍ക്ക് കൈയ്യെത്തിപ്പിടിക്കാനാവാത്തത് രണ്ടുകൈയ്യും ഉയര്‍ത്തി നേടിയെടുക്കാനും ആഗ്രഹങ്ങളെ ഏതോ മടിത്തട്ടിലിട്ട് താലോലിക്കാനുമുളള പ്ലാററ്‌ഫോം ഒരുക്കി തന്നുകൊണ്ടിരിക്കുയാണ്

നമ്മള്‍ കാണുന്ന ഈ സ്വപ്‌നങ്ങള്‍ നമ്മോട് പറയാതെ പറയുന്നതെന്താണ്. അതാണ് ഇവിടെ വിഷയമായിരിക്കുന്നത്. ‘ഡ്രീം ഡോക്ടര്‍’- ഈ പദം നല്‍കിയിരിക്കുന്നത് മാര്‍ട്ടീന കോഷിയാ എന്ന ആസ്‌ട്രേലിയന്‍ വനിതക്കാണ്. ഇവര്‍ സിഡ്‌നിയിലെ പ്രശസ്തയായ ഡ്രീം തെറാപ്പിസ്റ്റാണ്. ഇവരുടെ കൈയ്യിലുണ്ട് നമ്മള്‍ കാണുന്ന സ്വപ്‌നങ്ങളുടെ അന്തരാര്‍ത്ഥങ്ങള്‍.

Image result for dreams running

നമ്മള്‍ കാണുന്ന ഓരോ സ്വപ്‌നത്തിനും അതിന്റെതായ അന്തരാര്‍ത്ഥം ( inner meaning ) ഉണ്ടെന്ന് ഈ ഡ്രീംഡോക്ടര്‍ പറയുന്നു. ഉദാഹരണമായി പൊതുവായി നമ്മള്‍ കാണുന്ന സ്വപ്‌നങ്ങളാണ് ഇവ, താഴേയ്ക്ക് വീഴുന്നതായും , പരീക്ഷയെ അഭിമുഖീകരിക്കുന്നതായും, പല്ലുകള്‍ അടര്‍ന്ന്് പോകുന്നതായും, ആരൊക്കയെ നമ്മളെ പിറകെയിട്ട് ഓടിക്കുന്നതായും ഇങ്ങനെയുളള സ്വപ്‌നങ്ങളാണ് പൊതുവായി മനുഷ്യര്‍ കാണാറുള്ളതെന്ന് ഡ്രീംഡോക്ടര്‍ പറയുന്നു.

Also Read: തങ്ങളുടെ ആദ്യ ബഹിരാകാശ യാത്രികരെ പ്രഖ്യാപിച്ച് യു.എ.ഇ

താഴെയ്ക്ക് വീഴുന്നതായി നമ്മള്‍ സ്വപ്‌നം കാണുന്നത് സൂചിപ്പിക്കുന്നത് ഉത്കണ്ഠയേയും നിയന്ത്രണമില്ലായ്മയേയും ആണെങ്കില്‍ പേടിച്ചോടുന്നതായും ആരെങ്കിലും നിങ്ങളെ പിന്തുടരുന്നു എന്നുളള സ്വപ്‌നമാണ് കാണുന്നതെങ്കില്‍ നിങ്ങള്‍ എന്തോ പ്രത്യേക പ്രശ്‌നത്തെ അഭിമുഖീകരിക്കുന്നുവെന്നാണ് ആ സ്വപ്‌നത്തിന് പിന്നില്‍. പല്ലുകള്‍ കൊഴിഞ്ഞുപോകുന്നതായി സ്വപ്‌നത്തില്‍ കണ്ടാല്‍ അത് നമ്മളില്‍ ഉടലെടുത്തിരിക്കുന്ന ചെറിയ ഉത്കണ്ഠകളും ജീവിതം മെച്ചപ്പെടുത്തുന്നതിനായി നമ്മുടെ ഭാഗത്ത് നിന്നുള്ള ശ്രമം പോരായെന്നുമാണ് വ്യക്തമാക്കുന്നത്.

Related image

പരീക്ഷയെ അഭിമുഖീകരിക്കുന്നതായി കാണുന്ന സ്വപ്‌നം നമ്മുടെ ശ്രദ്ധയിലുള്ള കുറവിനെയുമാണ് കാണിക്കുന്നതായി ഡ്രീംഡോക്ടര്‍ അവകാശപ്പെടുന്നത്. ഇതിനായി ഇവര്‍ ഇതിനെപ്പറ്റി ആഗാധമായ പഠനങ്ങളും പരീക്ഷണങ്ങളും നടത്തി ബോധ്യമായതാണെന്നും അഭിപ്രായപ്പെടുന്നു. സ്വപ്‌നത്തിനുള്ളിലെ രഹസ്യങ്ങളെക്കുറിച്ച് ‘ഡീംഡോക്ടര്‍ ‘ ഒരു ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുന്നത് നിങ്ങള്‍ക്ക് കാണുന്നതിനായി ഉള്‍പ്പെടുത്തിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button