മുംബൈ: രാജ്യത്ത് രൂപയുടെ മൂല്യത്തില്‍ വന്‍ കുതിപ്പ്. മൂല്യതകര്‍ച്ചയില്‍ നിന്ന് രൂപ തിരിച്ചു കയറി. രാവിലെ 70.99 എന്ന നിലയില്‍ വ്യാപാരം തുടങ്ങിയ രൂപ ഡോളറിനെതിരെ 23 പൈസ മൂല്യമുയര്‍ന്ന് 70.77 എന്ന നിലയിലെത്തി. അതേസമയം, ഓഗസ്റ്റ് മാസത്തില്‍ 3.6 ശതമാനമാണ് രൂപയുടെ മൂല്യത്തില്‍ ഇടിവുണ്ടായത്. കഴിഞ്ഞ ദിവസം പുറത്തുവന്ന 2018 സാമ്പത്തിക വര്‍ഷത്തിലെ ഒന്നാം പാദ ജിഡിപിയിലുണ്ടായ വര്‍ധനവാണ് രൂപയ്ക്ക് ഗുണകരമായതെന്നാണ് സാമ്പത്തിക വിദ്ഗദ്ധര്‍ വിലയിരുത്തുന്നത്.
read also : രൂപയുടെ മൂല്യം ഇടിഞ്ഞു; പ്രവാസികൾക്ക് വൻ നേട്ടം
ഏപ്രില്‍ – ജൂണ്‍ കാലയളവില്‍ ഇന്ത്യയുടെ ജിഡിപി 8.2 ശതമാനമായി ഉയര്‍ന്നിരുന്നു. സാമ്പത്തിക വിദഗ്ധര്‍ പ്രതീക്ഷിച്ചിരുന്നത് 7.6 ശതമാനമാണ്. കഴിഞ്ഞ പാദത്തില്‍ വളര്‍ച്ചനിരക്ക് 7.7 ശതമാനമായിരുന്നു. നിര്‍മാണ മേഖലയിലും ഉപഭോക്തൃ മേഖലയിലും ശക്തമായ പ്രകടനം കാഴ്ചവച്ചാണ് ജിഡിപി നില മെച്ചപ്പെടുത്തിയത്. 2018 സാമ്പത്തിക വര്‍ഷം ആരംഭിച്ച ശേഷമുള്ള ആദ്യ ജിഡിപി റിപ്പോര്‍ട്ടാണിത്. ഡോളറിനെതിരെ രൂപ വലിയ വിലത്തകര്‍ച്ച നേരിടുന്ന സമയത്താണ് ജിഡിപി കണക്കുകള്‍ പുറത്തുവന്നത്.
Post Your Comments