റാസ് അല്‍ ഖൈമ•ആയിരകണക്കിന് മീനുകളാണ് റാസ് അല്‍ ഖൈമ തീരത്ത് കഴിഞ്ഞ കുറെ ദിവസങ്ങളായി ചത്തുപൊങ്ങുന്നത്. ഈ പ്രതിഭാസത്തിന് പിന്നിലെ കാരണം കണ്ടെത്താന്‍ പരിസ്ഥിതി സംരക്ഷണ വികസന അതോറിറ്റി മീനുകളുടെ സാംപിളുകള്‍ ശേഖരിച്ചിട്ടുണ്ട്.
എമിറേറ്റിന്റെ തീരങ്ങളില്‍ വന്‍ തോതില്‍ വിവിധ തരത്തിലുള്ള ചത്ത മത്സ്യങ്ങളെ കാണുന്നതായി റാസ് അല്‍ ഖൈമയിലെ മത്സ്യത്തൊഴിലാളികളാണ് വിവരം അറിയിച്ചതെന്ന് അതോറിറ്റി എക്സിക്യുട്ടീവ് ഡയറക്ടര്‍ ഡോ.സൈഫ് അലി ഖൈസ് പറഞ്ഞു. ഉടന്‍ തന്നെ അതോറിറ്റി സ്ഥലത്തെത്തി സാംപിളുകള്‍ ശേഖരിച്ചു.
സമുദ്ര ജലത്തിലുണ്ടായ താപവ്യതിയാനമാകാം ഒരു പക്ഷെ മത്സ്യങ്ങള്‍ ചാകുന്നതിന് ഇടയാക്കിയതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Post Your Comments