കാസര്‍കോഡ്: മൂന്നുവയസുകാരനായ കുട്ടിയുമായി കാമുകനൊപ്പം ഒളിച്ചോടി യുവതി പിടിക്കപ്പെട്ടപ്പോള്‍
ഭര്‍ത്താവിനൊപ്പം പോകണമെന്നായി ആവശ്യം. കണ്ണൂര്‍ ചെറുപുഴ സ്വദേശി ബിനുവിനൊപ്പം വെള്ളടുക്കത്തെ മനുവിന്റെ ഭാര്യ മീനു ആണ് കാമുകനൊപ്പം കടന്നത്. തട്ടിക്കൊണ്ടുപോകല്‍’ നാടകം ഒരുക്കിയായിരുന്നു യുവതിയുടെ ഒളിച്ചോട്ടം. ഭർത്താവിന്റെ പരാതിയെ തുടർന്ന് മണിക്കൂറുകൾകൊണ്ട് തന്നെ മീനുവിനെ പോലീസ് പിടികൂടി. കോടതിയിൽ ഹാജരാക്കിയപ്പോൾ തന്റെ ഭർത്താവിനൊപ്പം പോകണമെന്ന് മീനു ആവശ്യപ്പെടുകയായിരുന്നു.
ALSO READ: പ്രണയത്തിനൊടുവില്‍ യുവാവ് യുവതിയുമായി ഒളിച്ചോടി; പിന്നീട് നടന്നത് നാടകീയ സംഭവങ്ങള്‍
എന്നാല്‍ ഭര്‍ത്താവ് സ്വീകരിക്കാന്‍ തയാറാകാത്തതോടെ യുവതിയേയും കുഞ്ഞിനേയും മഹിള മന്ദിരത്തില്‍ പാര്‍പ്പിക്കാന്‍ കോടതി ഉത്തരവിടുകയായിരുന്നു. മീനുവിനും കാമുകനുമെതിരെത മറ്റു കേസുകളൊന്നും രജിസ്റ്റര്‍ ചെയ്തിട്ടില്ല. കോട്ടയം സ്വദേശിയായ മീനുവിനെ നാലു വര്‍ഷം മുമ്പാണ് മനു വിവാഹം കഴിച്ചത്. ഇത് പ്രണയവിവാഹമായിരുന്നു. കാമുകനുമായി യുവതി ഫെയ്‌സ്ബുക്കിലുടെയാണ് പരിചയപ്പെടുന്നത്. ചാറ്റിങ്ങിലൂടെ ബന്ധം വളരുകയും പലയിടങ്ങളിലുംവെച്ച് രഹസ്യ കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നു. ഒടുവിൽ കാമുകന്റെ ഭീഷണിക്ക് വഴങ്ങിയാണ് യുവതി കുഞ്ഞുമായി വീടുവിട്ടിറങ്ങിയത്.
Post Your Comments