ജപ്പാനിലെ ഒരു ഹോട്ടലിലേക്ക് എത്തുന്ന അതിഥികളെ സ്വാഗതം ചെയ്യുന്നത് ആയിരക്കണക്കിന് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഭൂമിയില്‍ നിന്ന് തുടച്ചു നീക്കപ്പെട്ട ദിനോസറുകളാണ്. എന്നാൽ റോബോട്ട് ദിനോസറുകള്‍ ആണെന്ന് മാത്രം. സ്വാഗതം ചെയ്യുന്നത് മുതല്‍ അതിഥികളെ റൂമിലെത്തിക്കുന്നതും ഈ റോബോട്ടുകൾ തന്നെയാണ്. ടോക്യോയിലെ ഹെന് നാ ഹോട്ടലിലാണ് ദിനോസർ റോബോട്ടുകൾ ഉള്ളത്. തൊഴിലാളി ക്ഷാമം പരിഹരിക്കുന്നതിനും ചിലവ് കുറയ്ക്കുന്നതിനും ഇതൊരു പരിഹാരമാണെന്നാണ് ഈ ആശയത്തിന്റെ ലക്ഷ്യമെന്നാണ് ഉടമയായ ഹിദ്യോ സവാദ പറയുന്നത്.
Read also: ഒറ്റപ്പെട്ട് ജീവിക്കുന്ന സ്ത്രീകള്‍ക്ക് കൂട്ടായി പുരുഷ റോബോട്ട് വരുന്നു
ഭക്ഷണം കഴിക്കാൻ എത്തുന്നവർ ജപ്പാനീസ്, ഇംഗ്ലീഷ്, ചൈനീസ്, കൊറിയന്‍ എന്നിവയില്‍ നിന്ന് ഒരു ഭാഷ തിരഞ്ഞെടുക്കണം. തുടർന്ന് ബാഗുകള്‍ എടുക്കാനും, ഭക്ഷണം വിളമ്പാനുമെല്ലാം റോബോട്ടുകൾ സഹായിക്കും. സമയവും കാലാവസ്ഥയുമൊക്കെ പറഞ്ഞു തരുന്നതും ലൈറ്റുകൾ ഓഫാക്കുന്നതുമൊക്കെ ഇവയുടെ ജോലി തന്നെയാണ്.
Post Your Comments