തിരുവനന്തപുരം: സംസ്ഥാനത്ത് എലിപ്പനി വന്ന് മരിച്ചവരുടെ എണ്ണം വര്‍ധിപ്പിച്ചത് പ്രതിരോധ മരുന്ന് കഴിക്കാത്തതാണെന്ന് വ്യക്തമാക്കി ആരോഗ്യമന്ത്രി കെ.കെ ശൈലജ ജനങ്ങള്‍ നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും പ്രതിരോധ മരുന്നിന് സംസ്ഥാനത്ത് ക്ഷാമമില്ലെന്നും മന്ത്രി പറഞ്ഞു. 30 ദിവസത്തിനുള്ളില്‍ നിയന്ത്രണ വിധേയമാക്കാന്‍ കഴിയുമെന്നാണ് വിലയിരുത്തുന്നത്.
അതേസമയം സംസ്ഥാനത്ത് ഇന്ന് എലിപ്പനി ബാധിച്ച് മൂന്ന് പേര്‍ മരിച്ചു. കോഴിക്കോട് രണ്ടുപേരും പത്തനംതിട്ടയില്‍ ഒരാളുമാണ് മരിച്ചത്. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരുന്നവരാണ് മരിച്ചവരില്‍ രണ്ട് പേര്‍. കോഴിക്കോടിന് പിന്നാലെ മലപ്പുറത്തിന്റെ വിവിധ മേഖലകളിലും എലിപ്പനി പടര്‍ന്നുപിടിക്കുന്നതായി റിപ്പോര്‍ട്ട്. എലിപ്പനി ബാധയെന്ന് സംശയിക്കുന്ന 48 പേരാണ് വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ളത്. ജില്ലയില്‍ 10 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
Also Read : സംസ്ഥാനം എലിപ്പനി ഭീതിയിൽ; 297 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു
ഞായറാഴ്ച എലിപ്പനി ബാധിച്ചതെന്ന് സംശയിക്കുന്ന ഒരു മരണവും റിപ്പോര്‍ട്ട് ചെയ്തിരുന്നു. ചമ്രവട്ടം ചെറുകുളം രാജന്റെ ഭാര്യ ശ്രീദേവി (45) ആണ് മരിച്ചത്. വെള്ളപ്പൊക്കമുണ്ടായ സ്ഥലങ്ങളില്‍ എലിപ്പനി അടക്കമുള്ള പകര്‍ച്ച വ്യാധികള്‍ പടര്‍ന്നുപിടിക്കാതിരിക്കാന്‍ സാധ്യതയുള്ളതിനാല്‍ ജാഗ്രത പുലര്‍ത്തണമെന്ന് ആരോഗ്യവകുപ്പിന്റെ മുന്നറിയിപ്പുണ്ടായിരുന്നു. വീട്ടില്‍ വെള്ളം കയറിയവരും രക്ഷാപ്രവര്‍ത്തനത്തിനടക്കം വെള്ളത്തില്‍ ഇറങ്ങിയവരും നിര്‍ബന്ധമായും പ്രതിരോധ മരുന്ന് കഴിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ.സക്കീന പറഞ്ഞു.
Post Your Comments