Latest NewsKerala

ഹനാന്റെ പരിക്ക് ഗുരുതരം; ശസ്ത്രക്രിയയ്ക്ക് വിധേയമാക്കും

കൊടുങ്ങല്ലൂർ: ഉപജീവനത്തിനായി മീൻ വിൽപ്പന നടത്തി മലയാളികളുടെ മനസിൽ ഇടം നേടിയ ഹനാന്‍ ഹനാനിക്ക് ഇന്ന് രാവിലെ ഉണ്ടായ കാറപകടത്തില്‍ നട്ടെല്ലിന് പരിക്കേറ്റതായി ഡോക്ടർമാർ. അപകടം നടന്ന ഉടനെ തന്നെ കൊടുങ്ങല്ലൂരിലെ മോഡേണ്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഹനാനെ വിദഗ്ധ ചികിത്സയ്ക്കായി കൊച്ചിയിലെ മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ഹനാനെ ഉടന്‍ തന്നെ ശസ്ത്രക്രിയയ്ക്ക് വിധേയമാക്കുമെന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത്.

Read also: കാര്‍ നിയന്ത്രണം വിട്ട് പോസ്റ്റിലിടിച്ചു; സോഷ്യല്‍ മീഡിയ താരം ഹനാന് പരിക്ക്

പരിശോധനയില്‍ നട്ടെല്ലിന് ഒടിവുള്ളതായി കണ്ടെത്തിയിരുന്നു. നട്ടെല്ലിന് പരിക്കേറ്റതിനാല്‍ ഒരു വശത്തിന് ചെറിയ തളര്‍ച്ചയുണ്ട്. അതേസമയം ഹനാന്റെ ബോധം മറയാത്തതിനാല്‍ പേടിക്കേണ്ട കാര്യമില്ലെന്നാണ് വിവരം. കൊടുങ്ങല്ലൂരില്‍ വെച്ച്‌ രാവിലെ 6.30തോട് കൂടിയാണ് അപകടമുണ്ടായത്. കാറില്‍ ഡ്രൈവര്‍ക്കൊപ്പം മുന്‍‌സീറ്റിലായിരുന്നു ഹനാന്‍ ഇരുന്നത്. കാറിന് കുറുകെ മറ്റൊരു വാഹനം വന്നപ്പോള്‍ നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റില്‍ ഇടിച്ചാണ് അപകടമുണ്ടായത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button