കോഴിക്കോട്: ദുബൈയില്‍ നിന്നും കടത്തിക്കൊണ്ടുവന്ന സ്വര്‍ണവുമായി യുവാക്കള്‍ പിടിയില്‍. 1.2 കിലോ സ്വർണ്ണവുമായി കാസര്‍കോട് നെല്ലിക്കുന്ന് സ്വദേശി അബ്ദുല്‍ സഅദ്, ചാല സ്വദേശി സമീര്‍ എന്നിവരാണ് പിടിയിലായത്. സ്വർണ്ണം കടത്തിയ ശേഷം അബ്ദുല്‍ സഅദ് ഇത് സെമീറിന് കൈമാറുന്നതിനിടെ ഇവർ പിടിയിലാകുകയായിരുന്നു.
ALSO READ: അനധികൃത സ്വർണ്ണക്കടത്ത് പിടിയിലായത് നിരവധി പേർ
മാര്‍ച്ച് 27നാണ് അബ്ദുല്‍ സഅദ് ദുബൈയിലേക്ക് പോയത്. കാസര്‍കോട് വെച്ച് സമീറിന് സ്വര്‍ണം കൈമാറാനായിരുന്നു നിര്‍ദേശം. ഇതിന്റെ അടിസ്ഥാനത്തില്‍ ഞായറാഴ്ച ഉച്ചയോടെ മംഗളൂരു വിമാനത്താവളത്തില്‍ വിമാനമിറങ്ങിയ സഅദ് വീട്ടിലേക്ക് വരുന്നതിനിടെ ഫോണില്‍ ബന്ധപ്പെട്ട് കാസര്‍കോട് വെച്ച് സ്വര്‍ണം കൈമാറാന്‍ തീരുമാനിക്കുകയായിരുന്നു. ഫ്‌ളാസ്‌ക്കിനകത്തും സ്പീക്കറിനകത്തും പ്രത്യേക കോട്ടിംഗുണ്ടാക്കി അതിനകത്താന് സ്വർണ്ണം ഒളിപ്പിച്ചിരുന്നത്. കാസര്‍കോട് സിഐ സിഎ അബ്ദുര്‍ റഹീമിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്.
Post Your Comments