കുവൈറ്റ്: ചൂട് കൂടുതലുള്ള രാജ്യങ്ങളില്‍ വേനല്‍ക്കാലത്ത് വിവാഹമോചനം നേടുന്നവരുടെ എണ്ണം വര്‍ധിക്കുന്നതായി പഠന റിപ്പോര്‍ട്ട്. കുവൈറ്റ് സര്‍വകലാശാലയിലെ മനശാസ്ത്ര വിഭാഗം തലവന്‍ ഡോ. ഖാദര്‍ അല്‍ ബാറാൻ തയ്യാറാക്കിയ പഠനറിപ്പോർട്ടിലാണ് ഇക്കാര്യം പരാമർശിച്ചിരിക്കുന്നത്. ഗള്‍ഫ് രാജ്യങ്ങളിലെ കുടുംബ ബന്ധങ്ങളില്‍ വലിയ ആഘാതമാണ് ചൂട് കാലാവസ്ഥ ഏൽപ്പിക്കുന്നത്. ഇത് മൂലം മനുഷ്യന് വികാരങ്ങള്‍ക്കു കൂടുതല്‍ അടിമപ്പെടും. പ്രതികരിക്കാനുള്ള ത്വര വര്‍ധിക്കുന്നതിലൂടെ കുടുംബബന്ധങ്ങളെ പ്രതികൂലമായി ബാധിക്കുമെന്നാണ് അദ്ദേഹം വ്യക്തമാക്കുന്നത്.
കുവൈറ്റില്‍ വിവാഹമോചനം നേടുന്നവരുടെ എണ്ണം വര്‍ധിക്കുന്നതായാണു റിപ്പോര്‍ട്ട്. കഴിഞ്ഞ വര്‍ഷം മാത്രം 5641 പേര് വിവാഹമോചനം നേടിയതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. മഞ്ഞു കാലങ്ങളില്‍ കുറ്റകൃത്യങ്ങള്‍ തീരെ ഇല്ലാതാകുകയും ചൂടുകാലത്തു കുറ്റകൃത്യങ്ങളില്‍ വര്‍ധനയുണ്ടാകുകയും ചെയ്യുന്ന യുഎസ് ഇതിന് വലിയ ഉദാഹരണമായി അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
Post Your Comments