ഗുവാഹതി: ബൈക്കിൽ സഞ്ചരിച്ച കമിതാക്കളെ തടഞ്ഞു നിർത്തി ആൾക്കൂട്ടം മർദ്ദിച്ചു. മര്‍ദനത്തിനൊടുവില്‍ ഗ്രാമീണര്‍ ചുറ്റും നിന്ന് ഇരുവരെയും നിര്‍ബന്ധിച്ച് വിവാഹം കഴിപ്പിച്ചു. അസമിലെ ഗോള്‍പാര ജില്ലയിലെ പുഖുര്പൂര് ഗ്രാമത്തില്‍ ഇൗ മാസം 19നായിരുന്നു സംഭവം. കമിതാക്കളെ ഒരു സംഘം പേര് ബൈക്ക് തടഞ്ഞു നിർത്തി ആക്രമിക്കുകയായിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ പോലീസ് കേസെടുത്ത് രണ്ട് പേരെ അറസ്റ്റ് ചെയ്തു.
ALSO READ: കമിതാക്കളെ കാറിനുള്ളിൽ മരിച്ച നിലയില്‍ കണ്ടെത്തി
നാട്ടുകാരിൽ നിന്ന് ഇത്രയും ക്രൂരമായ നടപടി ഉണ്ടായിട്ടും പോലീസിൽ പരാതിപ്പെടാൻ ഇരകളായ കമിതാക്കൾ തയ്യാറായില്ല. തുടർന്നാണ് പോലീസ് സ്വമേധയാ കേസ് എടുത്ത് അന്വേഷണം ആരംഭിച്ചത്. അസമിലെ കര്‍ബി അംഗ്ലോങ്ങില് വിനോദസഞ്ചാരികളായ രണ്ട് യുവാക്കളെ കുട്ടികളെ മോഷ്ടിക്കുന്നവര്‍ എന്നാരോപിച്ച് ആള്‍ക്കൂട്ടം തല്ലിക്കൊന്നതിനു പിന്നാലെയാണ് പുതിയ സംഭവം.
Post Your Comments