സിയോള്‍: സ്‌കൂളുകളില്‍ കാപ്പി വിതരണം ചെയ്യുന്നത് നിര്‍ത്തലാക്കി അധികൃതര്‍. സെപ്തംബര്‍ 14 മുതല്‍ പുതിയ നിയമം നടപ്പിലാക്കാനാണ് സര്‍ക്കാരിന്റെ തീരുമാനം. കാപ്പി കുടിക്കുന്നത് ശരീരത്തിന് നിരവധി ആരോഗ്യ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുമെന്ന കാര്യം കണക്കിലെടുത്താണ് ദക്ഷിണകൊറിയയിലെ സ്‌കൂളുകളില്‍ കാപ്പി വിതരണം ചെയ്യുന്നത് നിരോധിച്ചത്. എലമെന്ററി ക്ലാസ് മുതല്‍ ഹൈസ്‌കൂള്‍ വരെയുള്ള കുട്ടികള്‍ക്കാണ് സ്‌കൂളുകളില്‍ കാപ്പി പാടില്ലെന്ന് ദക്ഷിണകൊറിയ കര്‍ശന തീരുമാനമെടുത്തിരിക്കുന്നത്.
കൗമാരക്കാരുടെ ഇടയില്‍ ആരോഗ്യകരമായ ഭക്ഷണം പ്രചാരത്തിലാക്കുക എന്ന ലക്ഷ്യംകൂടി ഈ തീരുമാനത്തിന് പിന്നിലുണ്ട്. ഏഷ്യന്‍ രാജ്യങ്ങളില്‍ കാപ്പി ഉപയോഗത്തില്‍ ഒന്നാം സ്ഥാനത്താണ് ദക്ഷിണകൊറിയ. വളര്‍ന്നു വരുന്ന ഭാവിതലമുറയുടെ ആരോഗ്യ സംരക്ഷണത്തിന് പ്രധാന്യം നല്‍കിയാണ് രാജ്യം ഇങ്ങനെയൊരു തീരുമാനം സ്വീകരിച്ചത്.
Also Read : കാപ്പികുടിയും ഹൃദ്രോഗവും തമ്മില്‍ ബന്ധമുണ്ടോ ? ഇക്കാര്യങ്ങള്‍ ഓര്‍ക്കണമെന്ന് വിദഗ്ധര്‍
വിദ്യാര്‍ത്ഥികളെ കൂടാതെ അദ്ധ്യാപകരും ഈ നിര്‍ദ്ദേശം പാലിക്കാനാണ് തീരുമാനം. അധിക കലോറിയും കഫീനും കണക്കിലെടുത്ത് പല സ്‌കൂളുകളിലും കാപ്പി നേരത്തെ നിരോധിച്ചിരുന്നു. കഫീന്‍ കാരണം പല കുട്ടികള്‍ക്കും തലചുറ്റല്‍,ഹൃദയമിടിപ്പ് വര്‍ദ്ധന,ഉറക്കമില്ലായ്മ, മാനസികശാരീരിക പ്രശ്നങ്ങള്‍ എന്നിവ കണ്ടു തുടങ്ങിയിരുന്നു.
Post Your Comments