Latest News

പേളിയും ശ്രീനിയും തമ്മിലുള്ള ബന്ധം തീയും വെള്ളവും പോലെ; പുറത്തായതിന് പിന്നാലെ വെളിപ്പെടുത്തലുമായി അനൂപ് ചന്ദ്രൻ

70 ദിവസം ബിഗ് ബോസ് ഹൗസിൽ ജീവിച്ചതിന് ശേഷം കഴിഞ്ഞ ദിവസമാണ് അനൂപ് ചന്ദ്രൻ പുറത്തായത്. ഇനി 30 ദിവസങ്ങൾ മാത്രമാണ് അവശേഷിക്കുന്നത്. ബിഗ് ബോസ് ഹൗസിലുണ്ടായ സംഭവവികാസങ്ങളെ കുറിച്ചും മഹത്തായ 70 ദിവസങ്ങളെ കുറിച്ചും തുറന്നു പറയുകയാണ് അനൂപ്. ബിഗ് ബോസ് ഹൗസ് ഒരു ജീവിതം തന്നെയായിരുന്നു. 70 ദിവസം 70 വർഷം പോലെയാണ് തോന്നിയത്. ഇണക്കവും പിണക്കും തന്ത്രങ്ങളും കുതന്ത്രങ്ങളും എങ്ങനെയുണ്ടാകുന്നുവെന്നും ഈ പാഠശാലയിലൂടെ മനസിലാക്കാൻ കഴിഞ്ഞു. ഞാൻ ഞാനായി തന്നെ 70 ദിവസം ബിഗ്ബോസ് ഹൗസിൽ നിൽക്കാൻ ശ്രമിച്ചെന്നും അനൂപ് വ്യക്തമാക്കി.

Read also: ബിഗ്ഗ് ബോസില്‍ മറ്റൊരു പ്രണയം കൂടി; സോഷ്യല്‍ മീഡിയയുടെ പുതിയ കണ്ടെത്തല്‍

ഒരു പാട് മികച്ച സൗഹൃദങ്ങൾ ബിഗ് ബോസ് ഹൗസിൽ ഉണ്ടായിരുന്നു. പുറത്തു വന്നതേടെ അതൊക്കെ മിസ്സാകും. ബിഗ് ബോസ് ഒരു മത്സരമാണ്. അവിടെ കളിക്കാൻ വന്നവരാണ് കുടുതൽ പേരും. എന്നാൽ ഞാനൊരു കളിക്കാരനല്ല. കളിയ്ക്കുന്നവർക്കായി ഗെയിം വിട്ട് കൊടുത്തതിനു ശേഷം ഞാൻ അവിടെ നിന്ന് പോരുകയായിരുന്നു. പേളി ശ്രീനീഷ് വിവാഹത്തിനെ കുറിച്ച് തനിയ്ക്ക് നല്ല ആശങ്കയുണ്ടെന്നും അനൂപ് പറയുകയുണ്ടായി. തീയും വെള്ളവും ചേരുന്നതു പോലെ രണ്ട് വ്യത്യസ്ത സ്വഭാവത്തിലുളള രണ്ടു പേരാണ് ഒന്നിക്കാൻ പോകുന്നത്. മോസ്റ്റ് മോഡേണായ പെൺകുട്ടിയും അതിന്റെ വിപരീതമായ ഒരു ചെറുപ്പക്കാനുമാണ്. അവരുടെ ജീവിതത്തെ കുറിച്ച് അവർ തന്നെ ചിന്തിച്ച് ഒരു തീരുമാനത്തിലെത്തട്ടെ എന്നും ഇതൊരു നല്ല ബന്ധമായി തീരാൻ താൻ ആഗ്രഹിക്കുന്നുണ്ടെന്നും അനൂപ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button