CinemaLatest NewsNewsBollywoodEntertainment

താൻ എന്തുകൊണ്ട് ഒരു സിനിമക്ക് 175 കോടിയെന്ന വലിയ പ്രതിഫലം വാങ്ങി; വിശദീകരണവുമായി ആമിർ ഖാൻ

എന്നും മികച്ച സിനിമകളിലൂടെ ബോളിവുഡ് പ്രേക്ഷകരുടെ ഇഷ്ട നടനായി മാറിയ ആളാണ് ആമിർ ഖാൻ

എന്നും മികച്ച സിനിമകളിലൂടെ ബോളിവുഡ് പ്രേക്ഷകരുടെ ഇഷ്ട നടനായി മാറിയ ആളാണ് ആമിർ ഖാൻ. ആമിർ ഖാൻ ഒരു സിനിമയിൽ ഉണ്ടെങ്കിൽ അതിനു മിനിമം ക്വളിറ്റി ഉണ്ടാകും എന്നാണ് ബി ടൗണിലെ വിശ്വാസം. എന്നും വ്യത്യസ്തമായ ചിത്രങ്ങളുമായി എത്താറുള്ളയാൾ ആണ് അദ്ദേഹം.

ഇപ്പോൾ അദ്ദേഹം ഒരു ചിത്രത്തിന് 175 കോടി രൂപ പ്രതിഫലം എന്തിനു വാങ്ങി എന്നത് വിശദീകരിക്കുകയാണ്. ഇങ്ങനെ ഒരു വാർത്ത വന്നതിനു ശേഷം കുറെ വിമർശനങ്ങൾ അദ്ദേഹത്തിന് നേരെ വന്നിരുന്നു. താൻ 100 കോടിക്ക് മുകളിൽ ഉള്ള സിനിമകൾ വിജയിച്ചാൽ മാത്രമേ പ്രതിഫലം വാങ്ങാറുള്ളു. ഒരു പ്രൊഡ്യൂസറും താൻ കാരണം വിഷമിക്കാൻ പാടില്ല. അവർ എന്നെ വിശ്വസിച്ചാണ് അത്രയും ക്യാഷ് ഇറക്കുന്നത്. വലിയ റിസ്ക്ക് ആണ് ഞാൻ ഏറ്റെടുക്കുന്നത്. അപ്പോൾ ആ ചിത്രം വിജയിക്കുമ്പോൾ ഞാൻ നല്ലൊരു പ്രതിഫലം വാങ്ങുന്നു. ആമിർ വ്യക്തമാക്കി.

സീക്രട്ട് സൂപ്പർസ്റ്റാർ ആണ് അദ്ദേഹത്തിന്റെ അവസാനമായി ഇറങ്ങിയ ചിത്രം. അമിതാഭ് ബച്ചനൊപ്പമുളള തഗ്‌സ് ഓഫ് ഹിന്ദൊസ്ഥാന്‍ എന്ന ചിത്രമാണ് ആമിറിന്റെതായി അണിയറയില്‍ ഒരുങ്ങുന്ന പുതിയ ചിത്രം.

shortlink

Related Articles

Post Your Comments

Related Articles


Back to top button