ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശില്‍ പൊലീസ് വിഭാഗത്തിലെ മെസഞ്ചര്‍ തസ്തികയിലേക്ക് അപേക്ഷിച്ചവരില്‍ ബിരുദം നേടിയ 50,000 പേര്‍, പി ജി യോഗ്യതയുളള 28,000, പിഎച്ചഡി യുളള 3,700 പേര്‍. അഞ്ചാം ക്ലാസ് വിജയമാണ് ഈ തസ്തികയുടെ യോഗ്യത. അപേക്ഷകരുടെ കൂട്ടത്തില്‍ നിരവധി എം.ബി.എക്കാരും ബി.ടെക് ബിരുദധാരികളുമുണ്ട്. രാജ്യത്തെ തൊഴിലില്ലായ്മയുടെ രൂക്ഷത വിവരിക്കുന്നതാണ് ഈ കണക്കുകള്‍.
62 ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. എന്നാല്‍ അപേക്ഷിച്ചതാകട്ടെ 93,500 പേരാണ്. ടെലികോം വകുപ്പില്‍ നിന്നുള്ള സന്ദേശങ്ങള്‍ ഒരു ഓഫീസില്‍ നിന്നും മറ്റുള്ള ഓഫീസിലേക്ക് എത്തിക്കുകയാണ് മെസഞ്ചറുടെ ജോലി. 12 വര്‍ഷത്തിന് ശേഷമാണ് 62 ഒഴിവുകള്‍ ഉണ്ടായത്. അതേസമയം ഉയര്‍ന്ന യോഗ്യതയുളള അപേക്ഷകരുടെ എണ്ണം വര്‍ധിച്ചതിനെ തുടര്‍ന്ന് നിയമനം മാറ്റിവെച്ചതായി യു പി പൊലീസ് മേധാവി പ്രമോദ് കുമാര്‍ വ്യക്തമാക്കി.
Read Also: ഭര്‍തൃപിതാവിനും അമ്മാവനും ബലാത്സംഗം ചെയ്യാനായി ഭാര്യയെ നിക്കാ ഹലാലയ്ക്ക് വിധേയയാക്കി ഭർത്താവ്
നേരത്തെ ഈ തസ്തികയിലേക്ക് അപേക്ഷിക്കുന്നയാള്‍ക്ക് സൈക്കിള്‍ ഓടിക്കാന്‍ അറിയാമെന്ന സത്യവാങ്മൂലം മാത്രമാണ് അപേക്ഷകരില്‍ നിന്ന് വാങ്ങിച്ചിരുന്നത്. എന്നാല്‍ ഇപ്പോള്‍ എഴുത്ത് പരീക്ഷയുടെ അടിസ്ഥാനത്തിലാണ് നിയമനം. 20,000 രൂപ തുടക്ക ശമ്പളമായി ലഭിക്കുമെന്നതാണ് ഉദ്യോഗാര്‍ത്ഥികളെ ആകര്‍ഷിച്ചത്.
Post Your Comments