Latest NewsUAE

പുതിയ അധ്യയന വര്‍ഷത്തിൽ നിരവധി പദ്ധതികളുമായി യുഎഇ സ്‌കൂളുകൾ

ദുബായ് : പുതിയ അധ്യയന വര്‍ഷത്തിൽ നിരവധി പദ്ധതികളുമായി യുഎഇ സര്‍ക്കാര്‍ രംഗത്ത്. പതിനൊന്ന് ലക്ഷത്തോളം കുട്ടികളാണ് ഞായറാഴ്ച സ്കൂളുകളിലേക്ക് മടങ്ങിയെത്തുന്നത്. പ്രശ്‌നരഹിത അധ്യയന വർഷമാണ് രൂപീകരിക്കുന്നത്.

പുതിയ വർഷം കുട്ടികളില്‍ പഠനത്തിനുള്ള ഉത്സാഹവും പ്രചോദനവും അഭിനിവേഷവും വര്‍ധിപ്പിക്കുന്ന രീതിയിലുള്ളതാകുമെന്ന് വിദ്യാഭ്യാസ മന്ത്രി ഹുസൈന്‍ ബിന്‍ ഇബ്രാഹിം അല്‍ ഹമ്മാദി വ്യക്തമാക്കി.

പദ്ധതിയുടെ ഭാഗമായി 26000 അധ്യാപകര്‍ക്ക് ഒരാഴ്ച നീണ്ടു നിന്ന ടെക്നിക്കല്‍ പരിശീലനം നല്‍കിയിരുന്നു. അധ്യാപകരും വിദ്യാര്‍ഥികളും രക്ഷകര്‍ത്താക്കക്കളും തമ്മിൽ മികച്ച സൗഹൃദം ഉണ്ടാക്കുന്ന നിലയിലാകും പുതിയ പഠന രീതി ആവിഷ്‌ക്കരിച്ചിരിക്കുന്നത്.

Read also:തൊഴിൽ വിസകളുടെ എണ്ണത്തിൽ വൻകുറവെന്ന് റിപ്പോർട്ട്

കൂടാതെ റോഡുകാളിൽ സ്കൂള്‍ ബസുകൾക്ക് മുന്‍ഗണന നല്‍കിയില്ലെങ്കില്‍ അയ്യായിരം ദിര്‍ഹം വരെ പിഴ ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചിട്ടുണ്ട്. നിയമം ലംഘിക്കുന്ന ഡ്രൈവർമാരുടെ ലൈസൻസിൽ പത്ത് ബ്ലാക്ക്മാർക്കുകളും പതിക്കുമെന്ന് അബുദാബി ട്രാഫിക് ആൻഡ് പട്രോൾ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ബ്രിഗേഡിയർ അഹ്മദ് അൽ ഷെഹ്ഹി അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button