റിയാദ്: തൊഴിൽ വിസകളുടെ എണ്ണത്തിൽ സൗദിയിൽ വൻകുവ് ഉണ്ടായെന്ന് റിപ്പോർട്ട്. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ 65 ശതമാനത്തിന്റെ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഈ വർഷം അനുവദിച്ചതിലേറെയും ഗാര്‍ഹിക വിസകളാണെന്നാണ് തൊഴില്‍ മന്ത്രാലയം വ്യക്തമാക്കുന്നത്.
2015 മുതല്‍ 2017 വരേയുള്ള കാലയളവിലാണ് തൊഴിൽ വിസയുടെ എണ്ണത്തിൽ ഈ കുറവ് രേഖപ്പെടുത്തിയത്. 2017-ല്‍ 7,18,835 വിസകളാണ് തൊഴിൽ മന്ത്രാലയം വിതരണം ചെയ്തതെങ്കിൽ 2016ല്‍ ഇത് 14,03,713 വിസകൾ ആയിരുന്നു.
Read also:ടവറിന് മുകളില്‍ കയറി പ്രവാസിയുടെ ആത്മഹത്യാ ശ്രമം
സെപ്റ്റംബർ മുതല്‍ പന്ത്രണ്ടോളം വാണിജ്യ മേഖലകളിൽ 70 ശതമാനം സ്വദേശിവത്കരണം നടപ്പിലാക്കുന്നതോടെ വിദേശികൾക്കനുവദിക്കുന്ന തൊഴിൽ വിസയുടെ എണ്ണത്തിൽ ഇനിയും കാര്യമായ കുറവുണ്ടാകുമെന്നാണ് കരുതുന്നത്.
Post Your Comments