Kerala

പ്രളയമേഖലയിലെ കുട്ടികള്‍ക്ക് പോഷകാഹാരക്കുറവ് ഉണ്ടാകാതിരിക്കാന്‍ ടെട്രാ പാലുമായി ക്ഷീരവകുപ്പ്

തിളപ്പിക്കാതെ തന്നെ ഈ പാൽ നേരിട്ട് കുടിക്കാനാകും

കോട്ടയം: പ്രളയമേഖലയിലെ കുട്ടികള്‍ക്ക് പോഷകാഹാരക്കുറവ് ഉണ്ടാകാതിരിക്കാന്‍ ടെട്രാ പാലുമായി ജില്ലാ ക്ഷീര വികസനവകുപ്പ്. ആദ്യഘട്ടത്തില്‍ വൈക്കം, കടുത്തുരുത്തി മേഖലയിലെ എല്‍.പി, യു.പി സ്‌കൂള്‍ എന്നിവിടങ്ങളിലെ വിദ്യാർത്ഥികൾക്കാണ് പാൽ വിതരണം ചെയ്യുന്നത്. തിളപ്പിക്കാതെ തന്നെ ഈ പാൽ നേരിട്ട് കുടിക്കാനാകും. ഒരു വിദ്യാര്‍ത്ഥിയ്ക്ക് ഒരു കവര്‍ പാല്‍ എന്ന രീതിയിലാണ് വിതരണം ചെയ്യുന്നത്. 3 ശതമാനം ഫാക്ടും 8.5 ശതമാനം എസ് എന്‍ എഫും (oslisdntofat) അടങ്ങിയതാണ് ടെട്രാ പാല്‍. ഫ്രിഡ്‌ജിൽ വെക്കാതെ തന്നെ ഈ പാൽ മൂന്ന് മാസത്തോളം സൂക്ഷിച്ചുവെക്കാൻ കഴിയും.

Read also: പ്രളയം വന്നാല്‍ ജനങ്ങള്‍ അപകടത്തില്‍പ്പെടുമെന്നും, മുന്നറിയിപ്പുകൊണ്ട് പ്രയോജനമില്ലെന്നും ഡാം മാനേജ്മെന്റ്

നാല് ലെയറുള്ള പാക്കിംഗാണ് ടെട്രാ മില്‍ക്കിനുള്ളത്. 3 ശതമാനം ഫാക്ടും 8.5 ശതമാനം എസ് എന്‍ എഫും (oslisdntofat) അടങ്ങിയതാണ് ടെട്രാ പാല്‍. നാഷണല്‍ ഡയറി ഡവലപ്മെന്റിന്റെ സഹായത്തോടെയാണ് ടെട്രാ പാല്‍ ജില്ലയില്‍ എത്തിയത്. കര്‍ണാടക മില്‍ക്ക് ഫെഡറേഷന്‍ നന്ദിനിയാണ് തൃപ്തി ടെട്രാ മില്‍ക്കിന്റെ നിര്‍മ്മാതാക്കള്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button