![](/wp-content/uploads/2018/07/wind-3.jpg)
കൊച്ചി: സംസ്ഥാനത്ത് ശക്തമായ കാറ്റിന് സാധ്യത, ജാഗ്രതാ നിര്‍ദ്ദേശവുമായി അധികൃതര്‍. വടക്ക് പടിഞ്ഞാറ് ദിശയില്‍ നിന്ന് മണിക്കൂറില്‍ 25 കി.മീ മുതല്‍ 35 കി.മീ വേഗതയിലും ചില അവസരങ്ങളില്‍ മണിക്കുറില്‍ 45 കി.മീ വേഗതയിലും കാറ്റടിക്കാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നല്‍കി.
കേരള, കര്‍ണ്ണാടക, ലക്ഷദ്വീപ് തീരങ്ങളില്‍ വടക്ക്- പടിഞ്ഞാറ് ദിശയില്‍ നിന്നാണ് ശക്തമായ കാറ്റിന് സാധ്യത. ഈ മുന്നറിയിപ്പ് ഉച്ചയ്ക്ക് രണ്ട് മണിമുതല്‍ അടുത്ത 24 മണിക്കൂര്‍ വരെ ബാധകമായിരിക്കും. കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പിനെ തുടര്‍ന്ന് മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ അറിയിച്ചു.
Also Read : സംസ്ഥാനത്ത് ശക്തമായ കാറ്റിന് സാധ്യത; ജാഗ്രതാനിര്‍ദേശവുമായി അധികൃതര്‍
അതുകൊണ്ടുതന്നെ അറബി കടലിന്റെ മധ്യ പടിഞ്ഞാറന്‍ ഭാഗത്ത് കടല്‍ പ്രക്ഷുബ്ദമോ അതിപ്രക്ഷുബ്ദമോ ആകാന്‍ സാധ്യതയുണ്ട്. മത്സ്യത്തൊഴിലാളികള്‍ അറബി കടലിന്റെ മധ്യ പടിഞ്ഞാറന്‍ ഭാഗത്ത് മത്സ്യബന്ധനത്തിന് പോകരുത്. മത്സ്യത്തൊഴിലാളികള്‍ കേരള, കര്‍ണ്ണാടക, ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധത്തിന് പോകരുതെന്നാണ് അധികൃതര്‍ അറിയിച്ചത്.
Post Your Comments