പനാജി•അര്‍പോരയിലേയും പനാജിയിലേയും പെണ്‍വാണിഭ കേന്ദ്രങ്ങളില്‍ നടത്തിയ റെയ്ഡുകള്‍ക്ക് പിന്നാലെ ലോക്കല്‍ പോലീസ് പനാജിയില്‍ നിന്നും മറ്റൊരു പെണ്‍വാണിഭ സംഘത്തെക്കൂടി പിടികൂടി. സംഭവത്തില്‍ ഒരു ബീഹാര്‍ സ്വദേശിയെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
READ ALSO: പെണ്‍വാണിഭം: അച്ഛനും മകനും അറസ്റ്റില്‍
പിന്റു ഷാ ഒരു ഇടപടുകാരന് അനാശാസ്യ പ്രവര്‍ത്തിയ്ക്കായി ഒരു പെണ്‍കുട്ടിയെ കൈമാറുന്ന നേരത്താണ് പോലീസ് പിടിയിലായത്. നേരത്തെ ഒരു ഹോട്ടലില്‍ പനാജി പോലീസ് നടത്തിയ റെയ്ഡില്‍ പെണ്‍വാണിഭ നടത്തിപ്പുകാരന്‍ തന്റെ ഇടപാടുകാരുമായി മൊബൈല്‍ ഫോണില്‍ ബന്ധപ്പെടുന്നതായി കണ്ടെത്തിയിരുന്നു.
പെണ്‍കുട്ടിയെ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി. പിന്റു ഷായെ കോടതിയില്‍ ഹാജരാക്കി.
Post Your Comments