മസ്‌കറ്റ്: ഇന്ത്യന്‍ സ്‌കൂളുകളിലെ അധ്യാപകര്‍ക്ക് സ്വകാര്യ ട്യൂഷ്യന്‍ എടുക്കുന്നതില്‍ ഒമാന്‍ വിലക്ക് ഏര്‍പ്പെടുത്തി. രാജ്യത്തെ വിദ്യാഭ്യാസനിയമം ലംഘിച്ച് സ്വകാര്യ ട്യൂഷന്‍ എടുക്കുന്നവര്‍ക്കെതിരെ കര്‍ശനനടപടിയുണ്ടാകുമെന്നും സ്‌കൂള്‍ അധികൃതര്‍ വ്യക്തമാക്കി.
സ്വകാര്യ ട്യൂഷ്യനുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയുള്ള നിര്‍ദ്ദേശം കഴിഞ്ഞ ദിവസമാണ് രാജ്യത്തെ ഇന്ത്യന്‍ സ്‌കൂള്‍ ഭരണസമിതി എല്ലാ സ്‌കൂളുകളിലേയും പ്രധാന അധ്യാപകര്‍ക്ക് നല്‍കിയത്. സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് സെക്കണ്ടറി എഡ്യൂക്കേഷന്റെ അംഗീകാരത്തോടു കൂടി പ്രവര്‍ത്തിച്ചു വരുന്ന സ്‌കൂളുകളിലെ അധ്യാപകര്‍, സ്‌കൂളുകളിലെ അധ്യാപനത്തിനു പുറമെ സ്വകാര്യ ട്യൂഷനുകള്‍ നടത്തുന്നത് സിബിഎസ്.സിയുടെ 39-ആം വകുപ്പ് അനുസരിച്ചു നിയമവിരുദ്ധമാണ്.
ഇതേസമയം ഒമാന്‍ വിദ്യാഭ്യാസ മന്ത്രാലയവും സ്വകാര്യട്യൂഷനുകള്‍ നിയമവിരുദ്ധമായി കണക്കാക്കിയിട്ടുണ്ട്. കിന്‍ഡര്‍ ഗാര്‍ഡന്‍ ക്ളാസ്സുകള്‍ മുതല്‍ പന്ത്രണ്ടാം തരം ക്ലാസ്സുകള്‍ വരെ പഠിപ്പിക്കുന്ന എല്ലാ അധ്യാപകര്‍ക്കും ഇത് ബാധകമാണ്. കൂടാതെ സംഗീതം,കായികം, ചിത്രരചന,നൃത്തം എന്നീ വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന അധ്യാപകരും നിയമം കര്‍ശനമായും പാലിക്കണം.
ALSO READ:വിസാ നിയമത്തില്‍ വിദേശികൾക്ക് അനുകൂലമായ പരിഷ്‌കരണവുമായി ഒമാന്‍
ഇന്ത്യന്‍ സ്‌കൂള്‍ ഭരണ സമിതിയുടെ നിര്‍ദേശങ്ങള്‍ പാലിക്കാത്ത അധ്യാപകര്‍ക്കെതിരെ കര്‍ശനനിയമനടപടികള്‍ ഉണ്ടാകുമെന്നു വിജ്ഞാപനത്തില്‍ സൂചിപ്പിക്കുന്നു. താമസസ്ഥലങ്ങള്‍ കേന്ദ്രീകരിച്ച് നടന്നു വരുന്ന സ്വകാര്യ ട്യൂഷന്‍ ക്ലാസ്സുകള്‍ക്കു ഒമാന്‍ തൊഴില്‍ മന്ത്രാലയവും വിദ്യാഭ്യാസമന്ത്രാലയവും ഈവര്‍ഷമാദ്യം മുതല്‍ക്കു തന്നെ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു.
Post Your Comments