അതിവേഗം വളരുന്ന സമ്പദ്വ്യവസ്ഥയുള്ള രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ ഒന്നാം സ്ഥാനം നേടിയ വാര്‍ത്ത പുറത്ത് വന്ന് അധികം കഴിയുന്നതിന് മുമ്പ് തന്നെ സാമ്പത്തിക വളര്‍ച്ചയില്‍ ഇന്ത്യ ചൈനയെ മറികടന്നുവെന്ന റിപ്പോര്‍ട്ടും പുറത്ത് വന്നിരിക്കുന്നു. മോദി സര്‍ക്കാരിനും ഇന്ത്യന്‍ ജനതയ്ക്കും ഇത് അഭിമാനത്തിന്റെ നിമിഷങ്ങളാണ്. ഏപ്രില്‍- ജൂണ്‍ ത്രൈമാസത്തില്‍ ചൈന 6.7% വളര്‍ച്ച നേടിയപ്പോള്‍ ഇന്ത്യ 8.2% വളര്‍ന്നത്. ഇന്ത്യയുടെ മത്സരാത്മകമായ സമ്പദ് വ്യവസ്ഥ വെല്ലുവിളിയാണെന്ന് നേരത്തെ തന്നെ ചൈന തുറന്നു സമ്മതിക്കുകയുണ്ടായിരുന്നു. 2016 നവംബര്‍ 8ന് കേന്ദ്ര സര്‍ക്കാര്‍ 500ന്റെയും 1000ന്റേയും നോട്ട് നിരോധിച്ചപ്പോള്‍ സാമ്പത്തിക വര്‍ഷത്തിന്റെ തുടക്കത്തില്‍ ഉയര്‍ച്ചയിലുണ്ടായിരുന്ന വളര്‍ച്ചാ നിരക്ക് കുത്തനെ ഇടിഞ്ഞിരുന്നു.
ഏപ്രില്‍-ജൂണ്‍ മാസത്തില്‍ 5.7ലേക്ക് ജിഡിപി നിരക്ക് കുറഞ്ഞിരുന്നു. ചരക്ക് സേവന നികുതി ഏര്‍പ്പെടുത്തിയതും വളര്‍ച്ചാ നിരക്കിനെ സാരമായി ബാധിച്ചിരുന്നു. എന്നാല്‍ നോട്ടു നിരോധനം സൃഷ്ടിച്ച പ്രതിസന്ധിയില്‍ നിന്നും ഇന്ത്യ പുറത്തു കടന്നിരിക്കുന്നു. അതിവേഗം വളരുന്ന ഇന്ത്യന്‍ സമ്പദ്ഘടനയ്ക്ക് മുന്‍പില്‍ വെറും കാഴ്ചക്കാരന്‍ മാത്രമായിരിക്കുകയാണ് ചൈന. എന്നാല്‍ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയ്ക്ക് മുമ്പില്‍ മുട്ടുകുത്താന്‍ ഒരുക്കമല്ല ചൈനയെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
Read Also: മുഖ്യമന്ത്രി വിദഗ്ദ്ധ ചികിത്സയ്ക്കായി അമേരിക്കയിലേക്ക്
വിദേശനിക്ഷേപത്തിന്റെ കാര്യത്തില്‍ ഇന്ത്യ സ്വീകാര്യത നേടുന്നത് ചൈന ഗൗരവമായി തന്നെയാണ് കാണുന്നത്. അതേസമയം കഴിഞ്ഞ കാലങ്ങളില്‍ ചൈന എങ്ങനെയായിരുന്നോ, സമാന സ്ഥിതിയാണ് ഇപ്പോള്‍ ഇന്ത്യയില്‍, അത് കൊണ്ട് തന്നെ വികസന മാറ്റത്തിനുള്ള വലിയ സാധ്യതയാണ് ഇന്ത്യയില്‍ കാണുന്നത്.
ഇന്ത്യയിലെ വിശാലമായ ആഭ്യന്തര വിപണി, ചെറിയ വേതന വ്യവസ്ഥ, നൈപുണ്യമുള്ള തൊഴിലാളികള്‍ ഇതൊക്കെയാണ് ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ വളര്‍ത്തുന്നത്. ലോകത്ത് അതിവേഗം വളരുന്ന സാമ്പത്തിക ശക്തിയെന്ന നേട്ടം ചൈനയെ തള്ളിയാണ് ഇന്ത്യ സ്വന്തമാക്കിയിരിക്കുന്നത്. നോട്ട് നിരോധനവും, ജിഎസ്ടിയും ഏല്‍പ്പിച്ച ആഘാതത്തില്‍ നിന്നും ഇന്ത്യന്‍ സമ്പദ്വ്യവസ്ഥ കരകയറിയിരിക്കുന്നു എന്നതിന്റെ സൂചനകളാണ് പുറത്തുവരുന്നത്.
Read Also; ടവറിന് മുകളില്‍ കയറി പ്രവാസിയുടെ ആത്മഹത്യാ ശ്രമം
കൃഷി, വ്യവസായം, സേവനം ഉള്‍പ്പെടെയുള്ള മേഖലകള്‍ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. ജിഎസ്ടി നിലവില്‍വരുന്നതിനു തൊട്ടുമുന്‍പുള്ള മാസങ്ങളായിരുന്നതിനാല്‍ 2017 ഏപ്രില്‍-ജൂണ്‍ കാലയളവില്‍ വ്യാവസായിക ഉല്‍പാദനവും വാണിജ്യ പ്രവര്‍ത്തനങ്ങളും താരതമ്യേന കുറവായിരുന്നു. അത്തവണ രേഖപ്പെടുത്തിയത് 5.6% വളര്‍ച്ച മാത്രം.
നോട്ട് നിരോധനത്തിന്റെയും ജിഎസ്ടി അവതരിപ്പിച്ചതിന്റെയും ഭാഗമായുണ്ടായ ക്ഷീണം മറികടക്കാന്‍ വിവിധ മേഖലകള്‍ക്കു കഴിഞ്ഞതിന്റെയും തെളിവാണ് ഇപ്പോഴത്തെ വളര്‍ച്ച. വരുന്ന തിരഞ്ഞെടുപ്പിനെ നേരിടാനൊരുങ്ങുന്ന സര്‍ക്കാരിന് തികച്ചും ആത്മവിശ്വാസം പകരുന്ന വളര്‍ച്ചാ നിരക്കാണ് ഇത്. കഴിഞ്ഞ വര്‍ഷം ഫ്രാന്‍സിനെ പിന്നിലാക്കിയ ഇന്ത്യയ്ക്ക് വൈകാതെ തന്നെ ബ്രിട്ടനെ മറികടക്കാനാകുമെന്നാണ് വിദഗ്ധര്‍ വിലയിരുത്തുന്നത്.
2017ന്റെ അവസാന മൂന്ന് മാസങ്ങളില്‍ ബ്രിട്ടന്റെ സാമ്പത്തിക വളര്‍ച്ചാ നിരക്കിന്റെ വേഗത ഗണ്യമായി കുറഞ്ഞതായി റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരുന്നു. ഉപഭോക്താക്കളുടെ വിപണിയിലെ സാമ്പത്തിക ക്രയവിക്രയങ്ങളെ ആശ്രയിച്ചാണ് യുകെയുടെ സാമ്പത്തിക അടിത്തറ നിലനില്‍ക്കുന്നത്. ഇതില്‍ വലിയ വ്യതിയാനങ്ങള്‍ സംഭവിക്കുമ്പോഴാണ് വളര്‍ച്ചാ നിരക്കില്‍ കാര്യമായ മാറ്റങ്ങള്‍ സംഭവിക്കുന്നത്.
എന്നാല്‍ സമീപകാലത്തായി വിപണിയില്‍ പണം ചെലവഴിക്കുന്നതില്‍ ഉപഭോക്താക്കള്‍ കാര്യമായി വിമുഖത പ്രകടിപ്പിക്കുന്നതായി കണക്കുകള്‍ സൂചിപ്പിക്കുന്നുണ്ട്. സ്ഥാപനങ്ങളും പണം ചെലവാക്കുന്നതില്‍ വിമുഖത കാണിക്കുന്നുണ്ട്. ബിസിനസ് നിക്ഷേപങ്ങളെയും ഇത് ബാധിക്കുന്നതായി കണക്കുകള്‍ പറയുന്നു. ഇന്ത്യയുടെ മത്സരാത്മകമായ സമ്പദ് വ്യവസ്ഥ ബ്രിട്ടനെ ഏറെ താമസിയാതെ തന്നെ മറികടക്കും.
അടുത്ത പത്തു വര്‍ഷത്തിനുള്ളില്‍ ജപ്പാനെയും ജര്‍മനിയെയും പിന്തള്ളി ലോകത്തെ മൂന്നാമത്തെ സാമ്പത്തിക ശക്തിയായി ഇന്ത്യ മാറുമെന്ന് തന്നെ നമുക്ക് പ്രതീക്ഷിക്കാം. 2050 ആകുമ്പോഴേക്കും ഇന്ത്യ അമേരിക്കയേയും പിന്തള്ളി ലോകത്തെ രണ്ടാമത്തെ സാമ്പത്തിക ശക്തിയായ രാജ്യമായി മാറുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഇത് സംഭവിക്കുമെന്ന് തന്നെയാണ് നിലവിലെ സമ്പദ് വ്യവസ്ഥ സൂചിപ്പിക്കുന്നത്.
Read Also: മൃഗങ്ങളും മനുഷ്യരും തമ്മിലുള്ള അതിശയിപ്പിക്കുന്ന സൗഹൃദ കഥകൾ
Post Your Comments