മുംബൈ: പെണ്മക്കളുള്ള പിതാവിന് എന്നും അവരെക്കുറിച്ച് ഓര്‍ത്ത് ആധിയാണ്. അവരുടെ വിദ്യാഭ്യാസമോ മറ്റു ചിലവുകളെ കുറിച്ചോ ഓര്‍ത്ത് ആയിരിക്കില്ല ആ ആധി. അവരുടെ വിവാഹക്കാര്യം ആലോചിച്ചിട്ടായിരിക്കും. അവര്‍ക്ക് അനുയോജ്യനായ വരനെ കണ്ടെത്തണം, അവര്‍ക്ക് അണിയാനുള്ള ആഭരണത്തിന് പണം കണ്ടെത്തണം തുടങ്ങി ഒരു പെണ്‍കുട്ടി പ്രായപൂര്‍ത്തിയാകുന്നതിനു മുന്‍പേ ഇക്കാര്യങ്ങള്‍ ആലോചിക്കുന്നയാളായിരിക്കും പിതാവ്. ചിലര്‍ മക്കളെ ആവശ്യത്തിന് പഠിപ്പിക്കും, എന്നാല്‍ ജോലിയാകുന്നതിന് മുന്‍പ് തന്നെ കെട്ടിച്ചയക്കും.
മറ്റുചിലരാകട്ടെ പെണ്‍കുട്ടികളുടെ പഠനം പൂര്‍ത്തിയാകുന്നതിന് മുമ്പ് തന്നെ കെട്ടിച്ചയക്കും. പഠിച്ചതൊക്കെ മതി, നല്ല ആലോചനയാ വന്നത് മകള്‍ വിവാഹം കഴിച്ചാ മതിയെന്നായിരിക്കും അതിന് അവര്‍ പറയുന്ന മറുപടി. എന്നാലിതാ വ്യത്യസ്തനായ ഒരു പിതാവിനെ പരിചയപ്പെടുത്തുകയാണ് ‘ഹ്യുമന്‍സ് ഓഫ് ബോംബെ’ എന്ന ഫേസ്ബുക്ക് പേജ്. ടാക്സി ഡ്രൈവറായ ഈ പിതാവ് മകളുടെ വിവാഹത്തിന് അല്ല, പഠനത്തിനും ജോലിക്കും ആണ് പ്രാധാന്യം നല്‍കുന്നത്. മകളെ ഒരു ഭാരമോ ബാധ്യതയോ ആയി അദ്ദേഹം കാണുന്നില്ല. മറിച്ച് മകളുടെ പഠനത്തിന് വേണ്ടി ടാക്സി ഓടിച്ച് പണം കണ്ടെത്തുന്നു.
കഴിഞ്ഞ 20 വര്‍ഷമായി അദ്ദേഹം ടാക്സി ഓടിക്കുകയാണ്. മകളെ ബിഎഡിന് ചേര്‍ത്തു. പെണ്‍കുട്ടികള്‍ ബാധ്യതയല്ലേ, കെട്ടിച്ചുവിട്ടൂടെയെന്ന് ചോദിക്കുന്നവരോട് ‘അങ്ങനെയല്ല, അവളുടെ വിദ്യാഭ്യാസത്തിന് വേണ്ടിയാണ് ഞാന്‍ സമ്പാദിക്കുന്നത്. ആദ്യം അവള്‍ക്കൊരു ജോലി, പിന്നീട് അവള് സ്വന്തം കാലില്‍ നിന്നതിന് ശേഷം നമുക്ക് വിവാഹത്തെക്കുറിച്ച് ചിന്തിക്കാം’ എന്ന് അദ്ദേഹം മറുപടി നല്‍കും. ഹ്യുമന്‍സ് ഓഫ് ബോംബെ ഈ പിതാവിന്റെ ഫോട്ടോയടക്കം പോസ്റ്റ ചെയ്ത കുറിപ്പിന് നിരവധി പ്രതികരണങ്ങളാണ് ലഭിക്കുന്നത്. പിതാവിനെ അഭിനന്ദിച്ചാണ് പ്രതികരണങ്ങളില്‍ ഏറെയും. 500ലധികം പേര് പോസ്റ്റ് ഷെയര്‍ ചെയ്തു.
Read Also: നൈജീരിയയിൽ നിന്നു ദുബായിൽ മടങ്ങിയെത്തിയ പ്രവാസി മരിച്ചു
Post Your Comments