ആരും ഇതുവരെ വീട്ടില്‍ ട്രൈ ചെയ്തിട്ടില്ലാത്ത ഒന്നായിരിക്കും ഹോട്ട് ആന്‍ഡ് സോര്‍ ചിക്കന്‍ സൂപ്പ്. രുചിയില്‍ മാത്രമല്ല ആരോഗ്യത്തിലും ഹോട്ട് ആന്‍ഡ് സോര്‍ ചിക്കന്‍ സൂപ്പ് മുന്നില്‍ തന്നെയാണ്. ചുരുങ്ങിയ സമയംകൊണ്ട് ഹോട്ട് ആന്‍ഡ് സോര്‍ ചിക്കന്‍ സൂപ്പ് തയാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം.
Also Read: നാവില്‍ രുചിയൂറും സ്പൈസി ചിക്കന്‍ ഫ്രാങ്കി
ചേരുവകള്‍
ചിക്കന്‍ സ്റ്റോക്ക് – നാല് കപ്പ്
ചിക്കന്‍ കഷ്ണം നുറുക്കിയത് – കാല്‍ കപ്പ്
ബീന്‍സ്, കാരറ്റ് അരിഞ്ഞത് – കാല്‍ കപ്പ്
ബാംബൂഷൂട്ട് അരിഞ്ഞത് – കാല്‍ കപ്പ്
ബ്ലാക്ക് മഷ്‌റൂം അരിഞ്ഞത് – കാല്‍ കപ്പ്
സോയാ സോസ് – അര ടീസ്പൂണ്‍
മുട്ട വെള്ള – ഒന്ന്
കുരുമുളകുപൊടി – അര ടീസ്പൂണ്‍
വിനിഗര്‍ ചില്ലി ഓയില്‍ – അര ടീസ്പൂണ്‍
കോണ്‍ഫ്‌ലോര്‍ – നാല് ടീസ്പൂണ്‍
ഉപ്പ് ആവശ്യത്തിന്
തയാറാക്കുന്ന വിധം
ചിക്കന്‍ സ്റ്റോക്കില്‍ ചിക്കന്‍ കഷ്ണവും പച്ചക്കറികളും ചേര്‍ത്ത് തിളപ്പിക്കുക. ഇതിലേക്ക് മുട്ടയുടെ വെള്ള അടിച്ചത് നൂലുപോലെ ഒഴിക്കുക. അല്പം വെള്ളത്തില്‍ കലക്കിയ കോണ്‍ഫ്‌ലോര്‍ ഒഴിച്ച് ചെറുതീയില്‍ ബാക്കി ചേരുവകള്‍ ചേര്‍ത്തിളക്കി വാങ്ങുക.
Post Your Comments