Latest NewsKerala

പ്രധാനമന്ത്രിയെ അവഹേളിച്ചോ? സത്യാവസ്ഥ വെളിപ്പെടുത്തി ഹനാന്‍

കൊച്ചി•കൊച്ചിയില്‍ മത്സ്യം വില്പന നടത്തിയത്തിന്റെ പേരില്‍ സോഷ്യല്‍ മീഡിയ ആക്രമണത്തിനിരയായ ഹനാന്‍ എന്ന പെണ്‍കുട്ടി ഫേസ്ബുക്കില്‍ പ്രധാനമന്ത്രിയെ അവഹെളിച്ചന്നെ പ്രചാരണം സോഷ്യല്‍ മീഡിയയില്‍ ഇന്ന് സജീവമായിരുന്നു. ഹനാൻ ഹനാനി എന്ന പേജിൽ വന്ന പോസ്റ്റുകൾ ഉയർത്തിയാണ് ‘ഈ വിഷത്തെയാണോ കേരളം സ്നേഹിച്ചത്’ എന്ന പേരില്‍ സമൂഹ മാധ്യമത്തില്‍ പ്രചരണം നടക്കുന്നത്. ‘നരേന്ദ്രമോദിക്ക് എന്തുപണിയാണ് കൊടുക്കുക’ എന്ന തരത്തില്‍ ഹനാന്‍ ചില പോസ്റ്റുകൾ നടത്തിയതായി ഇവര്‍ ആരോപിക്കുന്നു.

hanan-1

READ MOREവീണ്ടും താരമായി ഹനാന്‍; ദുരിതാശ്വാസ നിധിയിലേക്ക് ഒന്നര ലക്ഷം രൂപ സംഭാവന ചെയ്ത് ഹനാന്‍

പ്രചരണം ശക്തമായതോടെ വിശദീകരണവുമായി ഹനാന്‍ രംഗത്തെത്തി. തനിക്ക് ഇങ്ങനെയാരു ഫേസ്ബുക്ക് പേജില്ലെന്നും തന്റെ പേരിൽ കുറേ വ്യാജ ഫേസ്ബുക്ക്‌ പേജുകൾ സജീവമാണെന്നും ഹനാന്‍ പറഞ്ഞു. വ്യാജ പേജുകള്‍ എല്ലാം തന്നെ തന്റെ ചിത്രമാണ്‌ നല്‍കിയിരിക്കുന്നത്. താന്‍ ഫേസ്ബുക്കില്‍ ഒട്ടും സജീവമല്ലെന്നും ഇതുവരെ രാഷ്ട്രീയപരമായി പോസ്റ്റുകളോ വാക്കുകളോ ഞാനെങ്ങും പറഞ്ഞിട്ടില്ലെന്നും ഹനാന്‍ പറയുന്നു.

Hanan

ആദ്യം നിങ്ങളെന്നെ പുകഴ്ത്തി, പിന്നെ നിങ്ങളെന്നെ കള്ളിയാക്കി, ദേ ഇപ്പോ നിങ്ങൾ എന്നെ രാജ്യദ്രോഹിയാക്കുകയാണോ? ഇങ്ങനെ പിന്നാലെ നടന്ന് ദ്രോഹിക്കാൻ മാത്രം എന്തുതെറ്റാണ് ഞാൻ ചെയ്തത്?’- ഹനാന്‍ ചോദിക്കുന്നു.

Student-Hanan-EPS

shortlink

Related Articles

Post Your Comments

Related Articles


Back to top button