കാഠ്മണ്ഡു: വിമാനം റെണ്‍വെയില്‍ നിന്ന് തെന്നിമാറി. ഒഴിവായത് വൻ ദുരന്തം. നേപ്പാള്‍ഗഞ്ചില്‍ നിന്ന് കാഠ്മണ്ഡുവിലേക്ക് 21 യാത്രക്കാരുമായെത്തിയ ജെറ്റ്സ്ട്രീം 41എന്ന വിമാനമാണ് ശനിയാഴ്ച വൈകിട്ട് അപകടത്തിൽപെട്ടത്. ആര്‍ക്കും പരിക്കേറ്റിട്ടില്ല. മണ്ണില്‍ താഴ്ന്ന വിമാനം സുരക്ഷിതമായി മാറ്റുന്നതിനാനായി കാഠ്മണ്ഡു വിമാനത്താവളം 11 മണിക്കൂറിലേറെ അടച്ചിട്ടു. ശേഷം ഞായറാഴ്ച രാവിലെ എട്ട് മണിയോടെ സര്‍വീസുകള്‍ പുനഃസ്ഥാപിച്ചു. അപകടത്തെ കുറിച്ച് അന്വേഷിക്കുമെന്നും മറ്റ് വിമാനങ്ങള്‍ സുരക്ഷിതമായി ലാന്‍ഡ് ചെയ്യുന്നുണ്ടെന്നും എയര്‍പോര്‍ട്ട് ജനറല്‍ മാനേജര്‍ രാജ് കുമാര്‍ ഛേത്രി അറിയിച്ചു. അതേസമയം സുരക്ഷാ കാരണങ്ങൾ മുൻനിർത്തി നേപ്പാള്‍ കേന്ദ്രീകരിച്ചുള്ള വിമാന സര്‍വീസുകള്‍ യൂറോപ്യന്‍ യൂണിയന് നിരോധിച്ചിരിക്കുകയാണ്.
Also read : വാഹനാപകടത്തില്‍ നിന്ന് അത്ഭുതകരമായി രക്ഷപെടുന്ന ബൈക്ക് യാത്രികൻ; വീഡിയോ വൈറലാകുന്നു
Post Your Comments