പൊതുപരിപാടിക്കിടെ പ്രശസ്ത പോപ്പ് ഗായിക അരിയാന ഗ്രാന്‍ഡെയുടെ മാറിടത്തിൽ കൈകൊണ്ട് സ്പർശിച്ച ബിഷപ്പ് മാപ്പു പറഞ്ഞു. അമേരിക്കന്‍ ബിഷപ്പ് ചാള്‍സ് എച്ച്. എല്ലിസ് ആണ് വിവാദത്തിൽ കുടുങ്ങിയത് മൂലം മാപ്പപേക്ഷിച്ചത്. മുൻ അമേരിക്കൻ ഗായിക അരേത ഫ്രാങ്ക്‌ളിന്റെ മരണത്തിനു ശേഷം അവരുടെ ഓർമക്കായി സംഘടിപ്പിച്ച പരിപാടിക്കിടെ ആണ് സംഭവം. പരുപാടിയിൽ ഗാനം ആലപിച്ചതിനു ശേഷം അരിയാനയെ ചേർത്ത് പിടിച്ച് അഭിനന്ദിക്കുന്നതിനിടയിൽ ആണ് പോപ്പ് അവരുടെ മാറിടത്തിൽ സ്പർശിച്ചത്.
“ഒരു സ്ത്രീയുടെ മാറിടത്തിൽ സ്പർശിക്കുക എന്നത് എന്റെ ഉദ്ദേശം ആയിരുന്നില്ല. അവരെ ഞാൻ ചേർത്ത് പിടിച്ചപ്പോൾ അറിയാതെ സംഭവിച്ചതാണ്. ഞാൻ അവരോട് കൂടുതൽ അടുപ്പം കാണിക്കാൻ ശ്രമിച്ചതാണ്. എന്റെ ഈ പ്രവർത്തികൾക്ക് ഞാൻ മാപ്പ് ചോദിക്കുന്നു.” ബിഷപ്പ് പറഞ്ഞു.
Y’all are talking about @ArianaGrande’s dress being too short when we could be talking about this groping and how uncomfortable Ariana is? & the look on his face? Dear Jesus. pic.twitter.com/HO7i9y9WFP
— Nicholas Liddle (@NLiddle16) September 1, 2018
പരിപാടിയിൽ അരിയാനയുടെ വസ്ത്രം കുറഞ്ഞു പോയി എന്ന വിമർശനം ഉയരുന്നതിനിടെ ആണ് ബിഷപ്പുമായി ബന്ധപ്പെട്ട ആരോപണവും ഉയർന്നു വന്നത്.
Post Your Comments