കണ്ണൂര്‍: എബിവിപി പ്രവര്‍ത്തകനെ വെട്ടി കൊലപ്പെടുത്തിയ കേസില്‍ പോപ്പുലര്‍ ഫ്രണ്ട് നേതാവിനെ പോലീസ് പിടികൂടി. പോപ്പുലര്‍ ഫ്രണ്ട് ഉരുവച്ചാല്‍ ഡിവിഷന്‍ പ്രസിഡന്റ് വിഎം സലീമാണ് പിടിയിലായത്. കണ്ണെവത്തെ എബിവിപി പ്രവര്‍ത്തകനായ ശ്യാമപ്രസാദിനെ കൊലപ്പെടുത്തിയ കേസിലെ മുഖ്യ സൂത്രധാരനാണ് ഇയാള്‍.
കഴിഞ്ഞ ജനുവരി 19ന് ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന ശ്യാമപ്രസാദിനെ കാറില്‍ മുഖംമൂടി ധരിച്ചെത്തിയ ഒരു സംഘം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. പ്രതികളായ അഞ്ച് പേരെ പോലീസ് നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ സലീം ഒളിവില്‍ കഴിയുകയായിരുന്നു. കര്‍ണാടക-മഹാരാഷ്ട്ര അതിര്‍ത്തിയില്‍ ഒരു ഹോട്ടലില്‍ ജോലി ചെയ്തുവരികയായിരുന്ന സലീമിനെ ഇവിടെയെത്തിയാണ് പേരാവൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. ഇതോടെ കേസില്‍ അറസ്റ്റിലായ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരുടെ എണ്ണം ആറായി.
കണ്ണവം ആര്‍എസ്എസ് ശാഖയുടെ മുഖ്യ ശിക്ഷകും കാക്കയങ്ങാട് ഐടിആ വിദ്യാര്‍ത്ഥിയുമായിരുന്നു ശ്യാമ പ്രസാദ്. സംഭവം ദിവസം സുഹൃത്തിന്റെ കൂടെ ബൈക്കില്‍ വരികയായിരുന്ന ഇയാളെ അക്രമി സംഘം കാറിടിച്ചു വീഴ്ത്തിയ ശേഷം വെട്ടുകയായിരുന്നു. വെട്ടേറ്റ ശ്യാമ പ്രസാദ് രക്ഷപ്പെടാനായി അടുത്ത വീട്ടിലേക്ക് കറിയെങ്കിലും വാതില്‍ പൂട്ടിയിട്ടിരിക്കുകയായരിന്നു. ഇതേ സമയം പിന്‍ തുടര്‍ന്നെത്തിയ അക്രമികള്‍ ഇയാളെ വീടിന്റെ വരാന്തയില്‍ വെട്ടി വീഴ്ത്തുകയായിരുന്നു. പ്രതികളെന്നു സംശയിക്കുന്ന നാലു പേരെ സംഭവ ദിവസം തന്നെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
ALSO READ:എബിവിപി പ്രവര്‍ത്തകന്‍ ശ്യാമപ്രസാദ് വധം: അഞ്ചാം പ്രതി പിടിയില്‍
Post Your Comments