ഡൽഹി : വാട്ട്സ്ആപ്പ് ഗ്രൂപ്പുകള്‍ക്കായുള്ള പുതിയ നിബന്ധനകൾ പുറത്തിറങ്ങി. ഉത്തർപ്രദേശിലെ ലളിത്പൂർ ജില്ലാ ഭരണകൂടമാണ് മാധ്യമപ്രവര്‍ത്തകര്‍ക്കുള്ള വാട്ട്സ്ആപ്പ് ഗ്രൂപ്പുകളെ നിയന്ത്രിക്കുന്നത്. ഇത്തരം ഗ്രൂപ്പുകൾ വാർത്താവിതരണ മന്ത്രാലയത്തിൽ റജിസ്റ്റർ ചെയ്യണമെന്നും അംഗങ്ങളുടെ പേരുകൾ ഉൾപ്പെടെയുള്ള വിവരങ്ങൾ കൈമാറണമെന്നും ഭരണകൂടം വ്യക്തമാക്കി.
പ്രാദേശിക വാര്‍ത്താചാനലുകൾ, വെബ് പോർട്ടലുകൾ, പ്രസിദ്ധീകരണങ്ങൾ എന്നിവക്കായി ചില മാനദണ്ഡങ്ങളും ഭരണകൂടം നൽകിയ ഉത്തരവിലുണ്ട്. വാർത്താവിതരണ വകുപ്പ് തയ്യാറാക്കിയ ഒരു പേജുള്ള റജിസ്ട്രേഷൻ ഫോറമാണ് പൂരിപ്പിച്ചു നൽകേണ്ടത്. അഡ്മിനിസ്ട്രേറ്റർമാരുടെ പേര്, വിലാസം ( ഇതു തെളിയിക്കാനുള്ള രേഖകൾ സഹിതം), ആധാർ വിവരങ്ങൾ, 2018 ഓഗസ്റ്റ് 31ലെ കണക്കുപ്രകാരം ഗ്രൂപ്പിൽ ആകെയുള്ള അംഗങ്ങളുടെ സംഖ്യ, ഗ്രൂപ്പ് അഡ്മിനിന്‍റെ ഫോട്ടോ, വാട്സാപ് നമ്പർ എന്നിവയാണ് നൽകേണ്ട വിവരങ്ങൾ.
Read also:10വയസുകാരിയെ പീഡിപ്പിക്കാൻ ശ്രമം; ദുരിതാശ്വാസ ക്യാമ്പ് വോളണ്ടിയര്‍ അറസ്റ്റില്‍
അഡ്മിന് ക്രിമിനൽ പശ്ചാത്തലം ഉണ്ടോയെന്ന്‍ അന്വേഷിക്കണമെന്നും മതപരവും രാഷ്ട്രീയകാര്യങ്ങളും ചർച്ച ചെയ്യരുതെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു.
Post Your Comments