റാന്നി: മണിയാര്‍ അണക്കെട്ടിന്റെ തകരാര്‍ എത്രത്തോളമെന്ന വെളിപ്പെടുത്തലുമായി ജലസേചന വകുപ്പ്. പമ്പാ ജലസേചന പദ്ധതിയുടെ പ്രധാന സംഭരണിയായ മണിയാര്‍ അണക്കെട്ടിന്റെ തകരാര്‍ ഗുരുതരമാണെന്നാണ് ജലസേചന വകുപ്പ് വ്യക്തമാക്കിയത്.
ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോന നടത്തിയിരുന്നു. നിലവിൽ തകരാര്‍ ഉടന്‍ പരിഹരിച്ചില്ലെങ്കിൽ അപകടം സംഭവിച്ചേക്കാമെന്ന് ജലസേചന വകുപ്പ് ചീഫ് എന്‍ജിനീയര്‍ വ്യക്തമാക്കി. അണക്കെട്ടിലെ രണ്ടാം ഷട്ടറിന്റെ താഴ്ഭാഗത്താണ് കോണ്‍ക്രീറ്റ് അടര്‍ന്നുപോയത്. വെള്ളം വീണ്ടും കുത്തിയൊലിച്ചാല്‍ ശേഷിക്കുന്ന ഭാഗവും തകരുന്ന സ്ഥിതിയിലാണ്.
രണ്ട് ഷട്ടറുകളാണ് നിലവില്‍ തുറന്നിട്ടിരിക്കുന്നതെങ്കിലും അടച്ച മറ്റു ഷട്ടറുകളിലൂടെ വെള്ളം ചോരുന്നുണ്ട്. മൂന്ന് കോടിയോളം രൂപ മണിയാര്‍ ഡാമിന്‍റെ അറ്റകുറ്റ പണികള്‍ തീര്‍ക്കാന്‍ പ്രാഥമിക ചിലവ് വേണ്ടിവരും. അതേസമയം ആശങ്ക വേണ്ടെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
Post Your Comments