ന്യൂഡൽഹി: ഇന്ത്യ പോസ്റ്റ് പേയ്മെന്റ് ബാങ്ക് (ഐ.പി.പി.ബി) പ്രധാന മന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. തല്‍ക്കട്ടോറ സ്റ്റേഡിയത്തില്‍ വെച്ചായിരുന്നു ഉദ്‌ഘാടനം. എല്ലാവരുടെയും വീട്ടുപടിക്കല്‍ ഇനിമുതല്‍ ബാങ്കിങ് സേവനവും ബാങ്കും എത്തുമെന്ന് പ്രധാനമന്ത്രി പറയുകയുണ്ടായി. തപാല്‍ വകുപ്പിന്റെ ബാങ്കിങ്ങ് മേഖലയിലേക്കുള്ള പ്രധാന കാല്‍വെയ്പ്പാണ് ഐ.പി.പി.ബി. 650 ശാഖകളാണ് ഇപ്പോഴുള്ളത്. 3250 ഇടങ്ങളില്‍ സേവനം ലഭ്യമാകും. 2018 അവസാനത്തോടെ ഇത് 1.55 ലക്ഷമായി വര്‍ദ്ധിക്കും.
Read also: പോസ്റ്റ് ബാങ്ക് ഓഫ് ഇന്ത്യ ഡിജിറ്റൽ ബാങ്കിങ് വിപ്ലവത്തിനൊരുങ്ങുന്നു
കറന്റ് അക്കൗണ്ട്, സേവിംഗ്‌സ് അക്കൗണ്ട് എന്നിവയ്ക്ക് പുറമെ പണം അടയ്ക്കാനുള്ള സൗകര്യം, പണം കൈമാറ്റം ചെയ്യാനുള്ള സൗകര്യം, ഗുണഭോക്താവിന് നേരിട്ട് പണം നല്‍കാനുള്ള സൗകര്യം എന്നിവ ഇന്ത്യ പോസ്റ്റ് പേയ്മെന്റ്സ് ബാങ്കിൽ ലഭ്യമാകും. 25,000 രൂപ വരെയുള്ള നിക്ഷേപങ്ങൾക്ക് 4.5 ശതമാനവും 25,000 മുതൽ 50,000 രൂപ വരെ 5 ശതമാനവും 50,000 മുതൽ 1,00,000 വരെയുള്ള നിക്ഷേപങ്ങൾക്ക് 5.5 ശതമാനവുമാണ് പലിശ നിരക്ക്.
Post Your Comments