Latest NewsNewsIndia

പോസ്റ്റ് ബാങ്ക് ഓഫ് ഇന്ത്യ ഡിജിറ്റൽ ബാങ്കിങ് വിപ്ലവത്തിനൊരുങ്ങുന്നു

ഡിജിറ്റൽ ബാങ്കിങ് വിപ്ലവത്തിനൊരുങ്ങി പോസ്റ്റ് ബാങ്ക് ഓഫ് ഇന്ത്യ. 1.55 ലക്ഷം തപാൽ ഓഫീസുകളും മൂന്നു ലക്ഷം ജീവനക്കാരുമായി 2018 അവസാനത്തോടെ രാജ്യത്തെ രണ്ടാമത്തെ ഏറ്റവും വലിയ ഡിജിറ്റൽ ബാങ്കിങ് നെറ്റ്‌വർക്ക് നടപ്പിലാക്കും.

ഇന്ത്യ പോസ്റ്റ് പെയ്മെൻറ്സ് ബാങ്ക് വീട്ടിൽ വന്നുവരെ സാമ്പത്തിക സേവനങ്ങൾ ലഭ്യമാക്കുന്നതിനായി സജ്ജമായി കഴിഞ്ഞു. ഓരോ ജില്ലയിലും 2018 മാർച്ചിനകം പോസ്റ്റ് ബാങ്ക് ബ്രാഞ്ചുകൾ ഉണ്ടായിരിക്കും. ഈ സാമ്പത്തിക വർഷം അവസാനിക്കും മുൻപെ 1.55 ലക്ഷം തപാൽ ഓഫീസുകളും ഓരോ പോസ്റ്റ്മാനും ഈ ബാങ്കിന്റെ കീഴിൽ വരുമെന്നാണ് കരുതുന്നത്.

പേയ്മെന്റ് ബാങ്കുകളിൽ വ്യക്തികൾക്കും ചെറുകിട ബിസിനസ്സുകൾക്കും ഒരു ലക്ഷം രൂപ വരെയുള്ള നിക്ഷേപം നിക്ഷേപിക്കാം. ഈ സേവനം വ്യക്തികളുടെയും ചെറുകിട ബിസിനസുകളുടെയും ബാങ്കിങ് ആവശ്യകതകൾ നിറവേറ്റാൻ ഉപയോഗപ്പെടുത്താം. ഡിമാന്റ് ഡെപ്പോസിറ്റുകൾ, പണമടയ്ക്കൽ സേവനങ്ങൾ, ഇന്റർനെറ്റ് ബാങ്കിങ്, മറ്റ് നിർദ്ദിഷ്ട സേവനങ്ങളെല്ലാം ലഭിക്കും.

25,000 രൂപ വരെയുള്ള നിക്ഷേപങ്ങൾക്ക് 4.5 ശതമാനവും 25,000 മുതൽ 50,000 രൂപ വരെയുള്ള 5 ശതമാനവും 5.5 ശതമാനം മുതൽ 50,000-1,00,000 വരെയുള്ള നിക്ഷേപങ്ങൾക്കും പലിശയുമാണ് ഐപിപിബി നൽകുക. രാജ്യത്തെ മുൻനിര ബാങ്കുകൾ നൽകുന്ന ഡിജിറ്റൽ സേവനങ്ങളെല്ലാം ഐപിപിബിയും നൽകും. ജനങ്ങൾക്ക് ബാങ്കിങ് എടുക്കാൻ തയ്യാറാക്കിയ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യക്ക് സമാനമായ രീതിയിൽ ഐപിപിബി ജനങ്ങൾക്ക് ഡിജിറ്റൽ പേയ്മെന്റുകൾ എടുക്കാൻ പോകുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button