ചാലക്കുടി: കേട്ടുപരിചയം പോലും ഇല്ലാത്ത മീനുകളാണ് പ്രളയത്തിനുശേഷം കേരളത്തിലെ പുഴകളില്‍ എത്തിയത്. പലതും 35 കിലോയോളം തൂക്കമുള്ള മീനുകളും. വിദേശയിനത്തില്‍ പെടുന്ന മത്സ്യങ്ങളാണ് പലതും. ചാലക്കുടി പുഴയില്‍ നിന്ന് പിടിച്ച അരപൈമ എന്ന ഭീമന്‍ മത്സ്യത്തിനു 35 കിലോയായിരുന്നു ഭാരം. കേരളത്തില്‍ കണ്ടതില്‍ വെച്ച് ഏറ്റവും വലിയ ശുദ്ധജലമീനാണിത്. ചാലക്കുടിയില്‍ മാത്രമല്ല കേരളത്തിലെ ഒട്ടുമിക്ക പുഴകളിലുമുള്ള വമ്പന്‍ മീനുകളെ കണ്ട് കണ്ണു തളളിയിരിക്കുകയാണ് നാട്ടുകാര്‍.
പാമ്പ്,ചീങ്കണി തുടങ്ങിയ ജീവികളും പ്രളയ ജലത്തോടൊപ്പം വാസസ്ഥലങ്ങളില്‍ എത്തിയിരുന്നു. കൂടാതെ ഫാമുകളില്‍ നിന്നും ഡാമുലളിലും നിന്നും എത്തിയ പ്രകൃതിക്കു ഭീഷണിയാകുന്ന ആഫ്രിക്കന്‍ മുഷിപോലുള്ള ഇനങ്ങള്‍ നാടന്‍ ചെറുമത്സ്യങ്ങള്‍ക്ക് ഭീഷണിയാകുമെന്ന പേടിയിലാണ് ജനങ്ങള്‍. വിദേശ ഇനത്തില്‍പ്പെടുന്ന വലിയ മീനുകള്‍ നാടന്‍ മത്സ്യങ്ങളെ ആഹാരമാക്കാനുള്ള സാധ്യത വളരെ കൂടുതലാണ്.
നിയമ വിരുദ്ധമായിട്ടുപോലും ഇന്നും കേരളത്തിലെ പതിനഞ്ചോളം ഫാമുകളില്‍ ആഫ്രിക്കന്‍ മുഷിയെ അനധികൃതമായി വളര്‍ത്തുണ്ട്. മാസം കൂടുതല്‍ ഭക്ഷണമാക്കുന്ന ഇത് മറ്റു മീനുകള്‍ക്ക വലിയ ഭീഷണിയാണ്. എന്നാല്‍ പ്രളയശേഷം പെരിയാര്‍, ചാലക്കുടി പുഴകളില്‍ വ്യാപകമായാണ് ഇതിനെ കണ്ടെത്തിയത്. നാടന്‍ മീനുകളുടെ മുട്ട തിന്നുന്ന സക്കര്‍ ക്യാറ്റ് ഫിഷ്, ത്രീസ്പോട്ട് ഗൗരാമി തുടങ്ങിയ അക്വോറിയം മീനുകളും പുഴകളില്‍ എത്തിയിട്ടുണ്ട്. കൂട്ടത്തില്‍ തിലോപ്പിയ, മലേഷ്യന്‍ വാള തുടങ്ങിയ മീനുകളും ഇന്ന് പുഴകളില്‍ സുലഭമായിട്ടുണ്ട്.
തെക്കേ അമേരിക്കയില്‍ റഡ് ബെല്ലി എന്ന വിദേശ മീനാണ് ഏറ്റവും കൂടുതല്‍ നാട്ടില്‍ ഇറങ്ങിയിരിക്കുന്നത്. ഈ മീന്‍ വ്യാപകമായി കുട്ടനാട്ടെ ഫാമുകളില്‍ വളര്‍ത്തിയിരുന്നു. എന്നാല്‍ ഇത്രയധികം വിദേശ മീനുകള്‍ പുഴകളില്‍ ആധിപത്യം സ്ഥാപിക്കുമ്പോള്‍ നാടന്‍ മീനുകള്‍ പെട്ടെന്നു തന്നെ നാമാവശേഷമാകാനുള്ള സാധ്യത വളരെ വലുതാണ്.
ALSO READ:യുവാക്കളുടെ ചൂണ്ടയിൽ കുരുങ്ങിയത് ഡാമില്‍ നിന്ന് ചാടിയ 60 കിലോ തൂക്കമുള്ള മീന്‍
Post Your Comments