Latest NewsEntertainment

ഇന്‍ഡസ്ട്രിയില്‍ ഞാൻ കെട്ടിപ്പടുത്തതെല്ലാം അതോടെ ഇല്ലാതായി; മുകേഷുമായുള്ള വിവാഹത്തെക്കുറിച്ച് മേതിൽ ദേവിക

നടനും എം എല്‍ എയുമായ മുകേഷുമായുള്ള വിവാഹത്തെക്കുറിച്ച് മനസ്സ് തുറന്നു പ്രശസ്ത നര്‍ത്തകി മേതില്‍ ദേവിക. ‘വിവാഹസമയത്ത് അച്ഛനും അമ്മയും ഇതെങ്ങനെ താങ്ങും എന്ന് മാത്രമാണ് താന്‍ ചിന്തിച്ചത്. അവരുടെ കാര്യത്തില്‍ വലിയ വിഷമം മുണ്ടായിരുന്നുവെന്ന്’ ദേവിക പറയുന്നു.

‘ഇന്നു മേതില്‍ ദേവിക എന്നടിച്ചു കഴിഞ്ഞാല്‍ മുകേഷേട്ടനും അദ്ദേഹവുമായി ബന്ധപ്പെട്ട കാര്യങ്ങളുമാണു വരുന്നത്. ഒന്നും സ്ഥിരമല്ല, എല്ലാം മാറിക്കൊണ്ടിരിക്കുകയാണ്. അതുവരെ എന്റെ ഇന്‍ഡസ്ട്രിയില്‍ ഞാൻ കെട്ടിപ്പടുത്തതെല്ലാം ഇല്ലാതായി. അതെല്ലാം തന്നെ കൂടുതല്‍ അനുഭവസ്ഥയാക്കുകയാണ്.’ സ്വകാര്യ ചാനലിന് നൽകിയ സംഭാഷണങ്ങളില്‍ ദേവിക പങ്കുവച്ചു.

പുതിയ വീട് വയ്ക്കുന്നതിനെ ക്കുറിച്ചും മുകേഷിന്റെ ദേഷ്യത്തെക്കുറിച്ചും താരം പറഞ്ഞു. ”വീടിന്റെ കാര്യങ്ങള്‍ അദ്ദേഹത്തിന്റെ തിരക്കു കാരണം നോക്കുന്നത് ഞാൻ തന്നെയാണ്. എന്തെങ്കിലും തെറ്റിപ്പോയാൽ നല്ല വഴക്കു കിട്ടും. മുകേഷട്ടന്റെ ചൂട് അങ്ങനെയൊരു ചൂട് അല്ല. മുകേഷട്ടനു പെട്ടെന്നു ദേഷ്യം വരും. അത് അടുപ്പമുള്ളവരോടു മാത്രമാണ്. എന്നാൽ അതിനപ്പുറത്തേക്ക് ഒന്നുമില്ല. എന്നോടാണു കൂടുതലും വഴക്കു കൂടുക. ആദ്യമൊക്കെ വലിയ വിഷമം വരുമായിരുന്നു. പിന്നെയാണു മനസ്സിലായത്, ഇതു വലിയ കാര്യമൊന്നുമല്ലെന്ന്. മുകേഷട്ടൻ വളരെ സിംപിൾ ആയ മനുഷ്യനാണ്.’–ദേവിക കൂട്ടിച്ചേര്‍ത്തു

 

shortlink

Related Articles

Post Your Comments

Related Articles


Back to top button