Latest NewsCinemaBollywoodNews

മുൻ കാമുകന്റെ അമ്മക്കൊപ്പം കത്രീന; ചിത്രം ഇൻസ്റ്റാഗ്രാമിൽ നിന്നും പിൻവലിച്ചു

വധുവിന്റെ വേഷത്തില്‍ കത്രീന സല്‍മയെ ചേര്‍ത്ത് പിടിച്ചു നില്‍ക്കുന്ന ചിത്രമായിരുന്നു അത്

സൽമാൻ-കത്രീന പ്രണയം ആയിരുന്നു ഒരുകാലത്ത് ബി ടൌൺ ചർച്ച വിഷയം. യുവരാജ് എന്ന ചിത്രത്തിനിടക്ക് ആണ് ഇരുവരും പ്രണയത്തിൽ ആകുന്നത്. എന്നാൽ ആരാധകരെ ദുഃഖത്തിൽ ആഴ്ത്തി ആ ബന്ധം 2010 ൽ അവസാനിക്കുകയായിരുന്നു. പിന്നീട് കത്രീന രൺബീർ കപൂറുമായി അടുപ്പത്തിൽ ആവുക ആയിരുന്നു.

പക്ഷെ കത്രീന സിനിമകളിൽ സൽമാന്റെ ഭാഗ്യ ജോഡി ആയി തുടർന്നു.  ഒന്നിച്ച് അഭിനയിച്ച സിനിമകൾ എല്ലാം വമ്പൻ ഹിറ്റ് ആയിരുന്നു. ഏക്താ ടൈഗർ മുതൽ അവസാനം ഇറങ്ങിയ ടൈഗർ സിന്ദാ ഹേ വരെ.  ഇപ്പോൾ നടക്കുന്ന ഭരത് എന്ന ചിത്രത്തിലും കത്രീന ആണ് നായികാ. ഇതിനിടക്ക് ആണ് കത്രീന സൽമാന്റെ അമ്മയെ കെട്ടി പിടിച്ചു നിൽക്കുന്ന ഫോട്ടോ വൈറൽ ആയത്. വധുവിന്റെ വേഷത്തില്‍ കത്രീന സല്‍മയെ ചേര്‍ത്ത് പിടിച്ചു നില്‍ക്കുന്ന ചിത്രമായിരുന്നു അത്. സൽമാന്റെ സഹോദരി അർപിതയാണ് ചിത്രം ഇൻസ്റ്റാഗ്രാമിൽ പങ്ക് വച്ചത്.

പക്ഷെ ഇതോടെ സൽമാനുമായി കത്രീന വീണ്ടും അടുക്കുന്നു എന്ന് ആരോപണങ്ങൾ വന്നു. രൺബീറുമായി ഉള്ള ബന്ധം തകർന്നപ്പോൾ ആണ് ഇതെന്നും ആരോപണങ്ങൾ ഉണ്ട്. ഈ സാഹചര്യത്തിൽ ആണ് അർപ്പിത ചിത്രം ഇൻസ്റ്റാഗ്രാമിൽ നിന്നും പിൻവലിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button