കാസർഗോട്ട് യുവതിയെയും കുഞ്ഞിനേയും പട്ടാപ്പകൽ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ നാടകീയ ട്വിസ്റ്റ്

കാസർഗോഡ്: കാസർകോടിനെ നടുക്കിയ പട്ടാപ്പകൽ തട്ടിക്കൊണ്ടുപോകൽ കേസിൽ നാടകീയ വഴിത്തിരിവ്.ഇന്നലെ രാവിലെ പത്തരയോടെയാണ് ബൈക്ക് മെക്കാനിക്കായ കാസര്‍കോട് വെള്ളടുക്ക്കത്തെ യുവാവിന്റെ ഭാര്യ മീനുവിനേയും മൂന്നവയസ്സുകാരനായ മകനേയും തട്ടിക്കൊണ്ടുപോയത്. ബഹളം കേട്ട നാട്ടുകാർ വീട്ടിലെത്തിയപ്പോൾ കാണുന്നത് വീട്ടില്‍ ചോരപ്പാടുകളും അക്രമം നടന്നതിന്റെ എല്ലാ ലക്ഷണങ്ങളുമാണ് . വീടിനുള്ളില്‍ ഭക്ഷണവും പാത്രങ്ങളും ചിതറിക്കിടക്കുന്ന നിലയിലായിരുന്നു. ഇതോടെ നാട്ടുകാര്‍ ആകെ അങ്കലാപ്പിലായി.

മീനു ഭർത്താവ് മനുവിനെ വിവരം വിളിച്ചറിയിക്കുകയും നിലവിളിയോടെ ഫോൺ കട്ടാകുകയുമായിരുന്നു. ഒപ്പം തന്നെ കഴുത്തില്‍ മുറിവേറ്റതായുള്ള ചിത്രവും മീനു ഭര്‍ത്താവിന് അയച്ചു കൊടുത്തിരുന്നുനാട്ടുകാർ അറിയിച്ചതിനെ തുടർന്ന് വൻ പോലീസ് സംഘം സ്ഥലത്തെത്തുകയും ചെയ്തു. തുടര്‍ന്ന് വടക്കന്‍ ജില്ലകളിലാകെ പോലീസ് വലവിരിച്ചു. ഒടുവില്‍ വൈകിട്ടോടെ സംഭവത്തിലെ യഥാർത്ഥ പ്രതികള്‍ പിടിയിലായതോടെയാണ് ആദ്യന്തം ദുരൂഹതകള്‍ നിറഞ്ഞ ഒരു നാടകത്തിന് തിരശ്ശീല വീണത്.

read also: കാസർഗോഡ് അക്രമി സംഘം പട്ടാപ്പകല്‍ യുവതിയെയും മൂന്ന് വയസുള്ള കുഞ്ഞിനേയും തട്ടികൊണ്ടുപോയി

പോലീസിന്റെ വിശദമായ പരിശോധനയിൽ വീട്ടീല്‍ ഒരു മല്‍പ്പിടുത്തതിന്റെ എല്ലാ ലക്ഷണങ്ങളും ഉണ്ട്. അവിടെവിടെയായി രക്തതുള്ളികളും കണ്ടത് ആശങ്ക വര്‍ധിപ്പിച്ചു. എന്നാല്‍ തുടക്കത്തില്‍ തന്നെ പോലീസിന് ചില സംശയങ്ങള്‍ ഉടലെടുത്തിരുന്നു. വീട്ടില്‍ കണ്ട രക്തതുള്ളികള്‍ എന്ന് തോന്നിപ്പിച്ച ചുവന്ന പാടുകള്‍ കുങ്കുമ വെള്ളം ആണെന്ന് തിരിച്ചറിഞ്ഞത് പോലീസിന്റെ സംശയങ്ങള്‍ ബലപ്പെടുത്തി. യുവതി തനിയെ പോയതാവാമെന്ന സംശയം പോലീസ് ബന്ധുക്കളെ അറിയിച്ചെങ്കിലും അവർ ഇത് പാടെ തള്ളിക്കളഞ്ഞിരുന്നു.

എന്നാൽ പോലീസ് പുറത്ത് അന്വേഷണം വ്യാപിപ്പിക്കുന്നതിനൊപ്പം തന്നെ വീട്ടിലും സൂക്ഷ്മ പരിശോധനകള്‍ നടത്തി. യുവതിയുടെ ഫോണ്‍കോളുകള്‍ പരിശോധന നടത്തിയതിന്റെ അടിസ്ഥാനത്തില്‍ ആണ്‍സുഹൃത്തിനെക്കുറിച്ചുള്ള സൂചന പൊലീസിന് ലഭിച്ചു. തുടര്‍ന്ന് ഇവര്‍ സഞ്ചരിച്ച കാര്‍ പയ്യന്നൂര്‍ റെയില്‍വേ സ്‌റ്റേഷന്‍ പരിസരത്ത് വെച്ച് പോലീസ് കണ്ടെത്തി. എന്നാൽ ഇവരെ കണ്ടെത്താനായില്ല. തുടർന്ന് ആ സമയം അവിടുന്ന് പുറപ്പെട്ട ട്രെയിനുകള്‍ കേന്ദ്രീകരിച്ചായി അന്വേഷണം.ഇരുവരും ഇന്റര്‍സിറ്റ് എക്‌സ്പ്രസില്‍ യാത്ര ചെയ്യുന്നതായി പോലീസ് കണ്ടെത്തി.

തുടര്‍ന്ന് ഇരുവരേയും കോഴിക്കോട് റെയില്‍ വേ സ്‌റ്റേഷനില്‍ വെച്ച് കസ്റ്റഡിയിലെടുത്തതോടെയാണ് നാട്ടുകാരെ മുള്‍മുനയില്‍ നിര്‍ത്തിയ സംഭവങ്ങള്‍ക്ക് അവസാനമായത്. കോട്ടയം സ്വദേശിയായ മീനുവും മനുവും പ്രണയിച്ച് വിവാഹം ചെയ്തവരാണ്. വിവാഹ ശേഷം ചെറുപുഴയില്‍ ഒരു കടയില്‍ മീനു ജോലിക്ക് പോയിരുന്നു. ഇവിടെ വെച്ചാണ് ബിനു എന്ന യുവാവുമായി മീനു പ്രണയത്തിലാവുന്നത്.

മീനുവും ബിനുവും തമ്മിലുള്ള ബന്ധം ഭര്‍ത്താവ് അറിഞ്ഞത് ഇരുവരും തമ്മിലുള്ള തര്‍ക്കത്തിനിടയാക്കിയിരുന്നു. ഒടുവില്‍ മീനുവിനെ ജോലിക്ക് പോകുന്നതില്‍ നിന്ന് ഭര്‍ത്താവ് വിലക്കിയിരുന്നു. തുടര്‍ന്നാണ് മീനുവും ബിനുവും ഒളിച്ചോടാന്‍ തീരുമാനിച്ചത്.

Share
Leave a Comment