Latest NewsIndia

സ്ത്രീയും രണ്ടു കുട്ടികളുമടങ്ങുന്ന കുടുംബത്തെ വിമാനത്തില്‍നിന്ന് ഇറക്കിവിട്ട സംഭവത്തില്‍ കോടതി വിധി ഇങ്ങനെ

എയര്‍കാനഡയിലെ ജീവനക്കാര്‍ അവരെ പുറത്താക്കിയെന്നുമായിരുന്നു പരാതി

ചണ്ഡീഗഢ്:  സ്ത്രീയും രണ്ടു കുട്ടികളുമടങ്ങുന്ന കുടുംബത്തെ വിമാനത്തില്‍നിന്ന് ഇറക്കിവിട്ട സംഭവത്തില്‍ ഉത്തരവുമായി കമ്മിഷന്‍. മിനാലി മിത്തലും അവരുടെ പതിനൊന്നും മൂന്നും പ്രായമുള്ള കുട്ടികള്‍ക്കും ജെറ്റ് എയര്‍വേയ്സും എയര്‍ കാനഡയും ചേര്‍ന്ന് 35 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് പഞ്ചാബ് ഉപഭോക്തൃ തര്‍ക്കപരിഹാര കമ്മിഷന്‍ ഉത്തരവിട്ടു.

കഴിഞ്ഞ സെപ്റ്റംബറിലായിരുന്നു കാനഡയിലേക്കു പോകാനായി ചണ്ഡീഗഢില്‍നിന്ന് ഡല്‍ഹിയിലേക്കുള്ള ജെറ്റ് എയര്‍വേയ്സിലും അവിടെനിന്ന് എയര്‍ കാനഡയിലും മിനാലി മിത്തലും കയറിയത്. തുടര്‍ന്ന് വിമാനത്തിലെ പൂട്ടിയിട്ട ടോയ്ലറ്റിനുമുന്നില്‍ ഏറെനേരം കാത്തുനിന്ന കുട്ടികളിലൊരാള്‍ ദുര്‍ഗന്ധംമൂലം ഛര്‍ദിച്ചുവെന്നും എന്നാല്‍ കുട്ടിക്ക് അസുഖമാണെന്ന് ആരോപിച്ച് എയര്‍കാനഡയിലെ ജീവനക്കാര്‍ അവരെ പുറത്താക്കിയെന്നുമായിരുന്നു പരാതി.

Also Read : ഇന്‍ഡിഗോ വിമാനത്തില്‍ നിന്ന് 70 യാത്രക്കാരെ ഇറക്കിവിട്ടു

ബാഗുകളോ, ഭക്ഷണമോ, വെള്ളമോ എടുക്കാന്‍ അനുവദിക്കാതെയാണ് മൂവരെയും വിമാനത്താവളത്തില്‍ ഇറക്കിവിട്ടത്. സര്‍വീസിന്റെ കാര്യത്തില്‍ ജെറ്റ് എയര്‍വേയ്സും എയര്‍കാനഡയും തമ്മില്‍ കരാറുള്ളതിനാല്‍ ഇരുവരും തുല്യ ഉത്തരവാദികളാണെന്ന് കമ്മിഷന്‍ ചൂണ്ടിക്കാട്ടി. കമ്മിഷന്റെ അധ്യക്ഷനായ ജസ്റ്റിസ് പരംജീത് സിങ് ധാലിവാലും അംഗമായ കിരണ്‍ സിബാലും ചേര്‍ന്നുള്ള ബെഞ്ച് വിമാനസര്‍വീസുകള്‍ ഉപഭോക്തൃ സൗഹൃദമാണെന്ന് ഉറപ്പാക്കണമെന്ന നിര്‍ദേശം ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന് നല്‍കുകയും ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button