
ചെന്നൈ: തമിഴ് നടനും ഡിഎംഡികെ നേതാവുമായ വിജയകാന്ത് ആശുപത്രിയില്‍.ചെന്നൈ രാമചന്ദ്ര ആശുപത്രിയിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചിരിക്കുന്നത്. ശ്വാസ തടസ്സം നേരിട്ടതിനെ തുടര്‍ന്നാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്നാണ് റിപ്പോർട്ട്.
ചികിത്സയ്ക്കായി അമേരിക്കയില്‍ പോയിരുന്ന വിജയകാന്ത് അടുത്തകാലത്താണ് ചെന്നൈയില്‍ തിരിച്ചെത്തിയത്. ചെറിയ ശ്വാസ തടസ്സം കാരണമാണ് വിജയ്കാന്തിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്നും മറ്റുള്ള റൂമറുകള്‍ വിശ്വസിക്കരുതെന്നും ഡിഎംഡികെ ഇറക്കിയ പത്രക്കുറിപ്പില്‍ പറഞ്ഞു.
Post Your Comments