ചെന്നൈ: ഡിഎംഡികെ സ്ഥാപകനും നടനുമായ വിജയകാന്തിന്റെയും ഭാര്യ പ്രേമലതയുടെയും പേരില്‍ ചെന്നൈയിലും കാഞ്ചീപുരത്തുമുള്ള 100 കോടി വിലമതിക്കുന്ന സ്വത്തുക്കള്‍ ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക് ലേലത്തിനു വച്ചു. കാഞ്ചീപുരത്തെ എന്‍ജിനീയറിങ് കോളജും വടപളനിയിലെ വീടും സ്ഥലവും ജൂലൈ 26 ന് ലേലം ചെയ്യുമെന്നാണ് ബാങ്കിന്റെ നോട്ടിസില്‍ പറയുന്നത്.
കോളജില്‍ പുതിയ കെട്ടിടങ്ങള്‍ നിര്‍മിക്കുന്നതിന് എടുത്ത ബാങ്ക് വായ്പയായ 5 കോടി രൂപ തിരിച്ചടയ്ക്കാത്തതിനെ തുടര്‍ന്നാണു ജപ്തി നടപടി. 5.52 കോടി രൂപയാണു വായ്പ ഇനത്തില്‍ തിരികെ ലഭിക്കാനുള്ളതെന്നും ബാങ്ക് വ്യക്തമാക്കി. എന്നാൽ ബാങ്ക് നടപടിയെക്കുറിച്ചുള്ള വിജയകാന്തിന്റെ പ്രതികരണം ഇതുവരെ വന്നിട്ടില്ല,
Post Your Comments