NattuvarthaLatest News

പ്രധാനമന്ത്രിയെ അവഹേളിച്ച എസ്‌ഐ ക്കെതിരെ ഡിജിപിക്ക് യുവമോര്‍ച്ചയുടെ പരാതി

ഭക്ഷണം നല്‍കുമ്പോള്‍ പിന്നില്‍ നിന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പാത്രത്തിലേക്ക് തുപ്പുന്നതാണ് ചിത്രത്തിലുള്ളത്.

കോഴിക്കോട്: പ്രധാനമന്ത്രി നരേന്ദ്രമോദിയെ അവഹേളിച്ച്‌ഫെയ്‌സ്ബുക്കില്‍ കാര്‍ട്ടൂണ്‍ പോസ്റ്റ് ചെയ്ത എസ്‌ഐക്കെതിരെ നടപടി എടുക്കണമെന്നാവശ്യപ്പെട്ട് യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് അഡ്വ. കെ.പി.പ്രകാശ് ബാബു, ഡിജിപിക്ക് പരാതി നല്‍കി. പത്മഗോപന്‍ എന്ന ഫെയ്‌സ്ബുക്ക് അക്കൗണ്ടിലൂടെയാണ് അടൂര്‍ സര്‍ക്കിളിന് കീഴിലുള്ള ഏനാത്ത് പോലീസ്
സ്റ്റേഷന്‍ സബ് ഇന്‍സ്‌പെക്ടര്‍ ഗോപകുമാര്‍ പ്രധാനമന്ത്രിയെ അവഹേളിച്ചത്.

ഭിക്ഷാപാത്രവുമായിരിക്കുന്ന മലയാളിക്ക് അറബി വേഷത്തിലുള്ള ആള്‍ വിഭവസമൃദ്ധമായ ഭക്ഷണം നല്‍കുമ്പോള്‍ പിന്നില്‍ നിന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പാത്രത്തിലേക്ക് തുപ്പുന്നതാണ് ചിത്രത്തിലുള്ളത്. സര്‍ക്കാര്‍ ജീവനക്കാര്‍ സംഭാഷണത്തിലൂടെയോ എഴുത്തിലൂടെയോ സര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെ ചര്‍ച്ച ചെയ്യാനോ വിമര്‍ശിക്കാനോ പാടില്ലെന്ന് 2017 ജനുവരി 31 ന് പുറപ്പെടുവിച്ച സര്‍ക്കുലറിന് വിരുദ്ധമാണിതെന്ന് ഡിജിപി
ലോക്‌നാഥ് ബെഹ്‌റക്ക് നല്‍കിയ പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു.

സര്‍ക്കാര്‍ ജീവനക്കാരുടെ പെരുമാറ്റച്ചട്ടം 60 എയുടെ ലംഘനവുമാണിത്. നവമാധ്യമത്തില്‍ കാര്‍ട്ടൂണ്‍ നല്‍കി മലയാളികളെയും കേരളത്തെയും എസ്‌ഐ അപമാനിച്ചിരിക്കുകയാണ്. എസ്‌ഐക്കെതിരെ ക്രിമിനല്‍ കേസ്സെടുക്കണമെന്നും അച്ചടക്ക ലംഘനത്തിന് വകുപ്പ് തല നടപടി സ്വീകരിക്കണമെന്നും പ്രകാശ് ബാബു പരാതിയില്‍ ആവശ്യപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button