ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ സഹോദരി ഭര്‍ത്താവും ബിസിനസുകാരനുമായ റോബര്‍ട്ട് വാദ്രയ്ക്കെതിരെ ഭൂമിയിടപാട് കേസില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു. ഹരിയാനയിലെ ഗുരുഗ്രാമില്‍ 2008 ല്‍ നടന്ന ഭൂമിയിടപാടിലാണ് കേസെടുത്തിരിക്കുന്നത്.
ഹരിയാന മുന്‍ മുഖ്യമന്ത്രി ഭുപീന്ദര്‍ സിംഗ് ഹൂഡയ്ക്കും എതിരെ കേസെടുത്തിട്ടുണ്ട്. വാദ്രയുടെ സ്കൈ ലൈറ്റ് ഹോസ്പിറ്റാലിറ്റി കമ്പനി ഗുരുഗ്രാമില്‍ 7.5 കോടി രൂപയ്ക്കു വാങ്ങിയ ഭൂമി വിഭജിച്ച് 55 കോടി രൂപയ്ക്കു വിറ്റതായാണ് കേസ്.
read also : റോബര്‍ട്ട് വാദ്രയ്ക്കെതിരെ സിബിഐ അന്വേഷണം
എന്നാല്‍ ആരോപണം വാദ്ര നിഷേധിച്ചു. ഇത് തെരഞ്ഞെടുപ്പ് സമയമാണ്. ജനങ്ങളുടെ യഥാര്‍ഥ പ്രശ്നങ്ങളില്‍നിന്നും വഴി തിരിച്ചുവിടാനുള്ള ശ്രമമാണ് സര്‍ക്കാര്‍ നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments