ന്യൂഡല്‍ഹി: കൈലാസ് മാനസരോവർ യാത്രയെ കുറിച്ച് രാഹുൽ ഗാന്ധിയുടെ പരാമർശം വിവാദമാകുന്നു.മാനസരോവര്‍ യാത്രയ്ക്കായി നേപ്പാള്‍, ചൈന എന്നിവ വഴി രണ്ടു വഴികളാണുളളത്. ഇതില്‍ ചൈന വഴിയായിരിക്കും രാഹുലിന്റെ യാത്രയെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതിനെയാണ് ബിജെപി ചോദ്യം ചെയ്യുന്നത്. ചൈനീസ് വക്താവിനെപ്പോലെയാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പെരുമാറുന്നതെന്ന് ബിജെപി വക്താവ് സാംബിത് പത്ര ആരോപിച്ചു .
‘നിങ്ങള്‍ രാഹുല്‍ ഗാന്ധിയാണ്, ‘ചൈനീസ് ഗാന്ധി’യല്ല. എന്തിനാണ് എപ്പോഴും നിങ്ങള്‍ അയല്‍രാജ്യത്തിന് അനുകൂലമായി സംസാരിക്കുന്നത്,’ പത്ര ചോദിച്ചു. രാഹുലിന് ചൈനയോട് പ്രത്യേക താല്‍പര്യമുണ്ട്. എല്ലാ വിഷയത്തിലും ഇന്ത്യന്‍ നിലപാടുകള്‍ അല്ലാതെ, മറിച്ച് ചൈനീസ് നിലപാടുകള്‍ അറിയാന്‍ താല്‍പര്യപ്പെടുന്നത് എന്തിനാണ്? ചൈനയില്‍ ഏതൊക്കെ രാഷ്ര്ടീയനേതാക്കളെയാണ് അദ്ദേഹം കാണുന്നതെന്ന് കോണ്‍ഗ്രസ് പാര്‍ട്ടിയോട് ചോദിക്കുകയാണ്, ബിജെപി നേതാവ് പറഞ്ഞു. ദോക്‌ലാ വിഷയത്തില്‍ രാഹുല്‍ പ്രതികരിക്കാത്തതിനെക്കുറിച്ചും ബിജെപി നേതാവ് പരാമര്‍ശിച്ചു.
ദോക്‌ലാ വിഷയത്തില്‍ ഇന്ത്യന്‍ സര്‍ക്കാരിനെ വിശ്വാസത്തിലെടുക്കാതെ രാഹുല്‍ ചൈനീസ് അംബാസിഡറുമായി കൂടിക്കാഴ്ച നടത്തി. ദോക്‌ലാ വിഷയത്തെക്കുറിച്ചുളള കൂടുതല്‍ വിവരങ്ങള്‍ തനിക്ക് അറിയില്ലെന്നും അതിനാല്‍ എനിക്ക് മറുപടി പറയാനാകില്ലെന്നുമാണ് രാഹുല്‍ പറഞ്ഞത്.അതിനിടെ, സാംബിത് പത്രയുടെ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി കോണ്‍ഗ്രസ് രംഗത്തെത്തി. എന്തിനാണ് ബിജെപിയും പ്രധാനമന്ത്രി മോദിയും രാഹുലിന്റെ മാനസരോവര്‍ യാത്രയില്‍ ഇത്രയും അസ്വസ്ഥരാകുന്നതെന്നു കോൺഗ്രസ് ചോദിച്ചു. ഓഗസ്റ്റ് 31 മുതല്‍ സെപ്റ്റംബര്‍ 12 വരെയാണ് രാഹുലിന്റെ കൈലാസ്മാനസരോവര്‍ യാത്ര.
Post Your Comments