ജക്കാർത്ത: ഏഷ്യൻ ഗെയിംസ് പുരുഷ ഹോക്കി ലൂസേഴ്സ് ഫൈനലിൽ പാക്കിസ്ഥാനെ പരാജയപ്പെടുത്തി വെങ്കലം സ്വന്തമാക്കി ഇന്ത്യ. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് ജയം. മൂന്നാം മിനിറ്റിൽ ആകാശ് ദീപും 50 ാം മിനിറ്റിൽ ഹർമൻപ്രീതുമാണ് വിജയ ഗോളുകള്‍ ഇന്ത്യക്ക് നേടി കൊടുത്തത്. അതിദ് പാക്കിസ്ഥാന്റെ ആശ്വാസ ഗോൾ സ്വന്തമാക്കി.അതേസമയം എക്കാലത്തെയും മികച്ച പ്രകടനമാണ് ജക്കാര്‍ത്തയില്‍ ഇന്ത്യ കാഴ്ച്ച വെച്ചത്. 15 സ്വര്‍ണവും 24 വെള്ളിയും 30 വെങ്കലവുമായി 69 മെഡലുകള്‍ നേടി പട്ടികയില്‍ എട്ടാം സ്ഥാനം സ്വന്തമാക്കി.
Also read : ഏഷ്യന്‍ ഗെയിംസ് 2018 : ബഹ്റിനെതിരെ അപ്പീലുമായി ഇന്ത്യ
രാവിലെ പുരുഷന്മാരുടെ ലൈറ്റ് വെയ്റ്റ് ബോക്സിംഗില്‍ അമിത് പാല് സ്വര്‍ണം നേടി. ചരിത്രത്തിലാദ്യമായി ബ്രിഡ്ജ് (ചീട്ടുകളി) ടീമിനത്തില്‍ പുരുഷ ടീം ഇരട്ട സ്വര്‍ണം നേടി. പ്രണബ് ബര്ദ്ദന്, ശിഭ്നാഥ് സര്‍കാര്‍ എന്നിവരുള്‍പ്പെട്ട സഖ്യമാണ് സ്വര്‍ണം നേടിയത്. കൂടാതെ പുരുഷവിഭാഗം, മിക്സ്ഡ് ഡബിള്‍സ് എന്നിവയില്‍ ഇന്ത്യ വെങ്കലം നേടി.
Post Your Comments