ജക്കാർത്ത : ഇന്തോനേഷ്യയിലെ തലസ്ഥാന നഗരിമായ ജക്കാർത്തയിലുണ്ടായ കനത്ത വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും 29 പേര്‍ക്ക് ദാരുണാന്ത്യം. ജക്കാർത്തയിലെ വലിയൊരു ഭാഗം വെള്ളത്തിനടിയിലായെന്നാണ് റിപ്പോർട്ട്. പുതുവര്‍ഷ രാവില്‍ പെയ്ത കനത്തമഴ കാരണമുണ്ടായ വെള്ളപ്പൊക്കത്തില്‍ ആയിരക്കണക്കിന് വീടുകളാണ് തകർന്നത്. വര്‍ഷങ്ങള്‍ക്കിടെയുണ്ടായ ഏറ്റവും വലിയ വെള്ളപ്പൊക്കമാണിത്.
Also read : പുതുവത്സര ദിനത്തിൽ സ്കൂളിന് നേരയുണ്ടായ റോക്കറ്റാക്രമണത്തില്‍ എട്ടുപേര്‍ കൊല്ലപ്പെട്ടു.
മൂന്നുകോടിയോളം ജനങ്ങള്‍ താമസിക്കുന്ന ജക്കാർത്തയിൽ പതിനായിരങ്ങൾ ദുരിതാശ്വാസകേന്ദ്രങ്ങളില്‍ അഭയം തേടി. ലെബാക് മേഖലയില്‍ കാണാതായ എട്ടുപേര്‍ക്കായി തിരച്ചില്‍ തുടരുന്നുവെന്നും 31,000 പേരെ ദുരന്തമേഖലയില്‍നിന്ന് മാറ്റിപ്പാര്‍പ്പിച്ചതായും അധികൃതര്‍ അറിയിച്ചു.
തലസ്ഥാന നഗരത്തിന് പുറത്തുള്ള ബെകസിയില് വീടുകളുടെ രണ്ടാംനില വരെ വെള്ളം കയറി. ഇവിടെ കാറുകളും വാഹനങ്ങളും വെള്ളത്തില്‍ ഒഴുകിനടക്കുന്ന നിലയിലാണുള്ളത്. റബര്‍ ബോട്ടുകളിലും ടയറുകളിലുമായി ജനം നീന്തിരക്ഷപ്പെടുന്ന ചിത്രങ്ങൾ അന്തർദേശീയ മാധ്യമങ്ങൾ പുറത്തുവിട്ടു.
Post Your Comments